CinemaGeneralKollywoodLatest NewsNEWSSocial Media

‘കോബ്ര’യിലെ ലുക്ക് പുറത്ത്: ഇത് വിക്രം തന്നെയാണോ എന്ന് ആരാധകർ

വിക്രമാണ് എന്ന ഒരു സൂചനയും ലഭിക്കാത്ത വിധമാണ് താരത്തിന്റെ മേക്കോവർ

ചെന്നൈ : ചിയാൻ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കോബ്ര’. ഏതാണ്ട് ഇരുപതോളം വ്യത്യസ്ത ​ഗെറ്റപ്പിലാണ് ചിത്രത്തിൽ വിക്രമെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ വിക്രമിന്റെ ഒരു ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിക്രമാണ് എന്ന ഒരു സൂചനയും ലഭിക്കാത്ത വിധമാണ് താരത്തിന്റെ മേക്കോവർ. ജോലിയിലേക്ക് തിരികെയെത്താൻ കാത്തിരിക്കാനാവില്ലെന്ന കുറിപ്പോടെ അജയ് ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് വിക്രം തന്നെയാണ് വിശ്വസിക്കാൻ കഴിയുന്നില്ല എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

https://www.instagram.com/p/CP_HFtHD3AO/?utm_source=ig_web_copy_link

ജനുവരിയിൽ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുന്നു. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. മലയാളി താരങ്ങളായ റോഷൻ മാത്യുവും മിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ എസ് രവികുമാർ, ആനന്ദ് രാജ്, റോബോ ശങ്കർ, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ് രാജൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.എ ആർ റഹ്മാനാണ് സം​ഗീതം. സെവൻ സ്ക്രീൻ സ്റ്റുഡിയോസിൻറെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഹരീഷ് കണ്ണൻ ആണ്. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ. ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായൻ.

shortlink

Related Articles

Post Your Comments


Back to top button