CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘പതിനാറാമത് ശസ്ത്രക്രിയക്ക് മുൻപ് ലാലേട്ടനെ കാണണം, ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടൻ്റെ വിളിയെത്തി’: ബാദുഷ

അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്

കൊച്ചി: ‘തന്റെ 16-ാമത് ശസ്ത്രക്രിയക്ക് മുന്നേ ലാലേട്ടനെ കാണണം’. നിരണം സ്വദേശിയായ ഏഴാം ക്‌ളാസ്സുകാരൻ ശ്രീഹരിയുടെ ആഗ്രഹമാണത്. ഇതേക്കുറിച്ച് നിർമ്മാതാവും, പ്രൊഡക്ഷൻ കൺഡ്രോളറുമായ ബാദുഷയിൽനിന്ന് അറിഞ്ഞ മോഹൻലാൽ അപ്രതീക്ഷിതമായ ഒരു ഫോൺ കോളിലൂടെ ശ്രീഹരിയെ അമ്പരപ്പിച്ചു.

നിരണം കേന്ദ്രീകരിച്ച ഒരു കൂട്ടായ്മയാണ് ശാരീരിക അവസ്ഥ മോശമായ ശ്രീഹരിയുടെ ആഗ്രഹത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് കണ്ടയുടനെ ബാദുഷ സംഭവം മോഹൻലാലിൻറെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

മോഹൻലാൽ ശ്രീഹരിയുമായി സംസാരിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ബാദുഷയാണ് വ്യക്തമാക്കിയത്. “കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു. ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടൻ്റെ വിളിയെത്തി. അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ. ലാലേട്ടൻ്റെ ഈ കരുതലിനു നന്ദി,” ബാദുഷ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button