CinemaGeneralKollywoodLatest NewsNEWSSocial MediaVideos

‘ജഗമേ തന്തിരം’: ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

ചിത്രം ഇന്ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരുന്നു

ചെന്നൈ : ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഇന്ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

രജിനികാന്ത് ചിത്രം ‘പേട്ട’യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ജഗമേ തന്തിരത്തിനുണ്ട്. ധനുഷിൻ്റെ കരിയറിലെ നാല്‍പതാം ചിത്രം കൂടിയാണ് ജഗമേ തന്തിരം. ചിത്രത്തിന്റെ പ്രധാന രംഗങ്ങളൊക്കെ ചിത്രീകരിച്ചത് ലണ്ടനിൽ വെച്ചായിരുന്നു.

സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button