GeneralLatest NewsMollywoodNEWSSocial MediaVideos

കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ? ബവ്‌റിജസിലെ തിരക്കിന്റെ വീഡിയോയുമായി പ്രിയദർശൻ

മദ്യവിൽപനശാലകൾക്കും ബാറുകൾക്കും മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ആൾക്കൂട്ടങ്ങൾ

പാലക്കാട് ബവ്‌റിജസ് ഔട്ട്ലറ്റിനു മുന്നിലെ തിരക്ക് ചൂണ്ടിക്കാട്ടി സംവിധായകൻ പ്രിയദർശൻ. ലോക്ഡൗണിൽ ഇളവുകൾ ലഭിച്ചതിന് പിന്നാലെ ജനങ്ങൾ അശ്രദ്ധരാകുന്നുവെന്ന് പ്രിയദർശൻ പറയുന്നു. നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ? എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയദർശൻ ചോദിക്കുന്നു.

‘വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു…. നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ?’–വീഡിയോയ്ക്ക് അടിക്കുറിപ്പായി പ്രിയൻ കുറിച്ചു.

ഏറെ നാളുകള്‍ക്കു ശേഷം തുറന്ന മദ്യവിൽപനശാലകൾക്കും ബാറുകൾക്കും മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ആൾക്കൂട്ടങ്ങൾ. പലരും സാമൂഹിക അകലം പോലും പാലിക്കുന്നില്ലെന്നാണ് പരാതി.

shortlink

Related Articles

Post Your Comments


Back to top button