CinemaGeneralLatest NewsMollywoodNEWS

അബ്രാം ഖുറേഷി ആരെന്നറിയാൻ ഇനിയും കാത്തിരിക്കണം: ‘എമ്പുരാന്‍’ നീട്ടിവച്ചു? പുതിയ വിശേഷങ്ങളിങ്ങനെ

‘ലൂസിഫര്‍’ പ്രേക്ഷകരിലേക്കെത്തി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ‘എമ്പുരാനു’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ ലോകം. വന്‍വിജയമായി മാറിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്‍റെ തുടര്‍ഭാഗമായി ‘എമ്പുരാന്‍’ എന്ന ചിത്രം വൈകാതെ എത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം നീണ്ടു പോകാനാണ് സാധ്യത.

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ‘ബ്രോ ഡാഡി’ എന്ന സിനിമ ഒരുക്കുന്നതിന്റെ തിരക്കിലാണ്. പൃഥ്വി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പങ്കുവെച്ചത്. ഇതോടെ, ‘എമ്പുരാന്‍’ ഉടനൊന്നും ഇല്ലേയെന്നാണ് ആരാധകർ ചോദിക്കുന്നത്.

Also Read:ക്ഷമിക്കണം വിസ്മയയുടെ കുടുംബത്തോട് എനിക്ക് സഹതാപമില്ല: കാരണം പങ്കുവച്ച് മൃദുല, കൈയ്യടിയുമായി സോഷ്യൽ മീഡിയ

എമ്പുരാനെ കൂടാതെ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ആറാട്ട് എന്നീ സിനിമകളുടെ റിലീസും കോവിഡ് മൂലം നീണ്ടുപോവുകയാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നതും പ്രധാനവേഷം ചെയ്യുന്നതുമായ ‘ബറോസ്’ എന്ന ത്രീഡി ചിത്രത്തിന്‍റെ ഷൂട്ടിംഗും പാതിവഴിയിൽ കിടക്കുകയാണ്. ഉടൻ തന്നെ ചിത്രീകരണം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും പൃഥ്വിരാജും തമ്മിലുള്ള ചര്‍ച്ചയില്‍ നിന്നുമാണ് ‘ബ്രോ ഡാഡി’ എന്ന പുതിയ സിനിമയുടെ ആശയം ഉണ്ടായത്. ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ പ്രതിസന്ധി മാറുകയും സിനിമാഷൂട്ടിംഗ് തുടങ്ങുവാന്‍ സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുകയും ചെയ്താലുടനെ ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button