GeneralLatest NewsNEWSTV Shows

കോവിഡ് ശ്വാസകോശത്തെ ബാധിച്ചു, ന്യുമോണിയയും: ആശുപത്രിക്കിടക്കയില്‍ മലയാളികളുടെ പ്രിയ താരം ജോബി

സ്റ്റാര്‍ സിങ്ങറിനു ശേഷം ഒരു നല്ല പാട്ട് പാടാന്‍ അവസരം കിട്ടിയില്ല.

തിരുവനന്തപുരം: ഒരു സ്വകാര്യ ചാനൽ ഒരുക്കിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഗായകനാണ് ജോബി ജോണ്‍. ഗ്രാന്റ് ഫിനാലെയില്‍ വന്ന 20 ലക്ഷത്തിലധികം എസ്‌എംഎസുകളില്‍ പത്തുലക്ഷവും സ്വന്തമാക്കിയയാണ് സാധാരക്കാരനായ ജോബി ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സിന്റെ ഒരു കോടിയുടെ ഫ്‌ലാറ്റ് സ്വന്തമാക്കി പരിപാടിയിൽ വിജയിയായത്. കഴിഞ്ഞ കുറേയേറെ ദിവസങ്ങളായി കോവിഡിന്റെ വിഷമതകളനുഭവിച്ച്‌ ചികിത്സയിലാണ് അദ്ദേഹം.

read also: ആറുവയസ്സുള്ള കുഞ്ഞിനെ കൊന്നിട്ട് നിങ്ങൾ പ്രതികരിച്ചില്ലല്ലോ? നിന്റെ മോൾക്ക് വരുമ്പോ ഞങ്ങളും പ്രതികരിക്കില്ല!

സോഷ്യല്‍ മീഡിയയിലൂടെ ജോബി തന്നെയാണ് തന്റെ കോവിഡ് കാലത്തെക്കുറിച്ചു പങ്കുവച്ചത്. ‘കോവിഡ് മഹാമാരി ഞങ്ങളെയും കുടുംബമായി പിടിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും വന്ന് മാറിപ്പോയി. എനിക്കും കഴിഞ്ഞ ഞായറാഴ്ച നെഗറ്റീവ് ആയി. എങ്കിലും അതിന്റെ ലക്ഷണങ്ങളൊക്കെ എനിക്കു മാത്രം വീണ്ടും പ്രത്യക്ഷപ്പെട്ടു. ശ്വാസകോശത്തെ ബാധിച്ചു. ന്യുമോണിയ വന്നു. ശ്വാസതടസമുണ്ടായി. ശ്വാസം മുട്ടല്‍ കൂടി. അങ്ങനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. സ്റ്റാര്‍ സിങ്ങറിനു ശേഷം ഒരു നല്ല പാട്ട് പാടാന്‍ അവസരം കിട്ടിയില്ല. അതിനു സാധിക്കാതെ, അതിന്റെ വേദനയോടെ പോകേണ്ടി വരുമോ എന്നു പോലും ചിന്തിച്ചു.ചിലര്‍ക്ക് വന്നു പോകും. ചിലര്‍ക്ക് ഭീകരമായ രീതിയിലാണ് കോവിഡ് ബാധിക്കുക. അത്രയും ശ്രദ്ധിച്ച്‌ ജീവിച്ചിട്ടും എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നു. വളരെയധികം ബുദ്ധിമുട്ടി. പറഞ്ഞറിയിക്കാനാകില്ല. എന്തായാലും ദൈവം എല്ലാത്തില്‍ നിന്നും രക്ഷിക്കുന്നു. ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്. എല്ലാവരും പ്രാര്‍ഥിക്കണം. എല്ലാം മാറി ഒന്നിച്ച്‌ കാണാനാകട്ടെ’- ജോബി പറയുന്നു

shortlink

Post Your Comments


Back to top button