BollywoodCinemaGeneralLatest NewsMovie GossipsNEWS

ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം : ഫർഹാൻ അക്തറിന്റെ ‘തൂഫാൻ’ നിരോധിക്കണമെന്ന് ആവശ്യം

ട്വിറ്ററിലൂടെ ചിത്രത്തിനെതിരെ ക്യാമ്പയിനിങ്ങും നടക്കുന്നുണ്ട്

ഫർഹാൻ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൂഫാൻ’. അന്‍ജും രാജബാലിയാണ് തിരക്കഥ. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവര്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിനിമ ലലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അതിനാൽ ചിത്രം നിരോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

ട്വിറ്ററിലൂടെ ചിത്രത്തിനെതിരെ ക്യാമ്പയിനിങ്ങും നടക്കുന്നുണ്ട്. ജൂലൈ 16നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്.

ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേശീയ ബോക്‌സര്‍ താരം അസീസ് അലിയുടെ കഥയാണ് പറയുന്നത്. അസീസ് അലിയായി ഹര്‍ഫാനും ഡോ. പൂജാ ഷായായി മൃണാല്‍ താക്കുറുമാണ് വേഷമിടുന്നത്. റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ, ഓം പ്രകാശ് മെഹ്‌റ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button