CinemaGeneralLatest NewsMollywoodNEWSSocial Media

ജലജയുടെ മകൾ മാത്രമല്ല, മാലിക്കിൽ സലിം കുമാറിന്റെ ചെറുപ്പം അവതരിപ്പിച്ചതും മകൻ ചന്തു

നടി ജലജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്തതും മകൾ ദേവിയായിരുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ചിത്രത്തിന്റെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച മൂസാക്ക എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് അദ്ദേഹ​ത്തിന്റെ മകൻ ചന്തുവാണ് എന്ന വിവരമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

നേരത്തെ ചിത്രത്തിൽ നടി ജലജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്തത് മകൾ ദേവിയാണെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാലിക്കിലെ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്ന് അതിലെ കാസ്റ്റിംഗ് തന്നെയാണ്‌ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെ കഥ പറഞ്ഞ് പോകുന്ന സിനിമയുടെ കാസ്റ്റിങ്ങിൽ മഹേഷ് നാരായണൻ അത്രയധികം ശ്രദ്ധിച്ചിരുന്നുവെന്നുള്ളതാണ് ശ്രദ്ധേയം.

https://www.instagram.com/p/CReeTiaF3U0/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button