CinemaGeneralKollywoodLatest NewsNEWSSocial MediaSongsVideos

യൂട്യൂബിൽ 230 മില്യൺ വ്യൂസ്, ട്വിറ്ററിൽ ട്രെന്റിങ്ങ്: വിജയ്‌യുടെ ‘വാത്തി കമ്മിങ്ങ്’ ഇപ്പോഴും മുന്നിൽ തന്നെ

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമ്മിങ്ങ് എന്ന ഗാനം ഇപ്പോഴും ട്രെന്റിങ്ങിൽ തന്നെ. യൂട്യൂബില്‍ ഗാനത്തിന് 230 മില്യണ്‍ കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ആരാധകര്‍ ഏറ്റെടുത്തതോടെ വാത്തി കമ്മിങ്ങ് വീണ്ടും ട്വിറ്ററിലും ട്രെന്റിങ്ങായി മാറുകയായിരുന്നു.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. വിജയ് ആരാധകര്‍ മുതല്‍ സിനിമ, ക്രിക്കറ്റ് താരങ്ങള്‍ വരെ വാത്തി കമ്മിങ്ങിന് ചുവട് വെച്ച് രംഗത്തെത്തിയിരുന്നു. ഗാനാ ബാലചന്ദറാണ് പാട്ടിന്റെ വരികള്‍ രചിച്ചത്. ഗാനാ ബാലചന്ദറും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. വില്ലനായി വിജയ സേതുപതി എത്തിയ ചിത്രത്തിൽ മാളവിക മോഹനനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ജനുവരി 13നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്‌സ് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button