CinemaGeneralHollywoodLatest NewsNEWSSocial MediaVideos

‘മണി ഹെയ്സ്റ്റ്’ സീസൺ 5 : ട്രെയ്‍ലർ ഉടൻ പുറത്തുവിടും

അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 എത്തുക

ലോകമെമ്പാടും ആരാധകരുള്ള സീരീസാണ് ‘മണി ഹെയ്സ്റ്റ്’. നാല് സീസണുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിരീസിന്‍റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന് കാത്തിരിക്കുകയാണ് ആരാധകര്‍. അഞ്ചാം സീസണിന്‍റെ റിലീസ് തീയതി മെയ് 24ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ട്രെയ്‍ലര്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഓഗസ്റ്റ് 2ന് ട്രെയ്‍ലര്‍ എത്തും.

അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 എത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ ഒന്നിനും രണ്ടാംഭാഗം ഡിസംബര്‍ 3നുംഎത്തുന്നതാണ്.

സ്‍പാനിഷ് നെറ്റ്‍വര്‍ക്ക് ആയ ആന്‍റിന 3യില്‍ 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച ലാ കാസ ഡേ പാപ്പലിന്‍റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്ളിക്സ് വാങ്ങുകയായിരുന്നു. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button