CinemaGeneralLatest NewsMollywoodMovie GossipsNEWS

പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിൽ നടി കാവ്യയും

സൂസന്‍ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര് എന്ന് മാത്രം കാവ്യ വെളിപ്പെടുത്തി

ഹൈദരാബാദ്: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഹൈദരാബാദില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേഷനാണ് പുറത്തു വരുന്നത്. ചിത്രത്തിൽ കന്നഡ നടി കാവ്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ്. പുതിയ തുടക്കത്തില്‍ താന്‍ വളരെ അധികം സന്തോഷവതിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കാവ്യ പറഞ്ഞത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആയതിനാല്‍ ഇതിനോടകം ഈ സിനിമ മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായി മാറിക്കഴിഞ്ഞു. ഇതുപോലൊരു സിനിമയിലൂടെ തുടക്കം കുറിക്കാന്‍ സാധിച്ചതാണ് എന്റെ സന്തോഷം എന്ന് കാവ്യ പറഞ്ഞു. വളരെ രസകരമായ രീതിയിലാണ് സിനിമ ഒരുക്കുന്നത്. പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ്. എന്നാല്‍ സിനിമയെ കുറിച്ചോ തന്റെ കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നും പറഞ്ഞ കാവ്യ സൂസന്‍ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര് എന്ന് മാത്രം വെളിപ്പെടുത്തി. ഞാന്‍ വളരെ അധികം ആവേശത്തിലാണ്. പ്രതീക്ഷയുമുണ്ട്. ഒരു പുതിയ ഇന്റസ്ട്രിയിലുള്ള എന്റെ യാത്ര എങ്ങിനെയായിരിയ്ക്കും എന്നറിയാന്‍ ഞാനും കാത്തിരിയ്ക്കുകയാണ്- കാവ്യ പറഞ്ഞു.

ബ്രോ ഡാഡിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഹൈദരബാദിലാണ് നടി ഉള്ളത്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.

shortlink

Related Articles

Post Your Comments


Back to top button