GeneralKollywoodLatest NewsNEWSSocial MediaVideos

നടൻ സ്നേകനും നടി കന്നികയും വിവാഹിതരായി: ചടങ്ങിന് നേതൃത്വം വഹിച്ച് കമൽഹാസൻ

സംവിധായകൻ ഭാരതിരാജയും ചടങ്ങിൽ പങ്കെടുത്തിരുന്നു

ചെന്നൈ: തമിഴ് ബി​ഗ് ബോസിലൂടെ ശ്രദ്ധേയനായ നടൻ സ്നേകനും നടി കന്നിക രവിയും വിവാഹിതരായി. ചെന്നൈയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. നടൻ കമൽഹാസനാണ് വിവാഹത്തിന് നേതൃത്വം വഹിച്ചത്. താലി എടുത്ത് നൽകിയതും കമൽഹാസനാണ്. സംവിധായകൻ ഭാരതിരാജയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്തബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. യോഗി എന്ന ചിത്രത്തിലൂടെയാണ് സ്നേകൻ അഭിനയരംഗത്തെത്തുന്നത്. തമിഴ് ബി​ഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു സ്നേകൻ. ടെലിവിഷൻ അവതാരകയായി എത്തി പിന്നീട് സിനിമയിൽ സജീവമായ താരമാണ് കന്നിക.

shortlink

Related Articles

Post Your Comments


Back to top button