GeneralLatest NewsMollywoodNEWSTV Shows

ബിഗ് ബോസ് 3 ഗ്രാൻഡ് ഫിനാലെ: സംപ്രേഷണം നാളെ

പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടൈറ്റില്‍ വിജയിയെയും പിന്നീടുള്ള സ്ഥാനക്കാരെയും കണ്ടെത്തിയത്

ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ നാളെ സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റില്‍ വൈകിട്ട് ഏഴ് മുതലാണ് സംപ്രേഷണം. അവസാന റൗണ്ടിൽ എത്തിയ എട്ടു പേരില്‍ നിന്ന് വിജയിയെ പ്രഖ്യാപിക്കുന്ന ഫിനാലെയില്‍ മത്സരാര്‍ഥികളെല്ലാവരും പങ്കെടുക്കും. പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടൈറ്റില്‍ വിജയിയെയും പിന്നീടുള്ള സ്ഥാനക്കാരെയും കണ്ടെത്തിയത്.

സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമ്മജൻ ബോല്‍ഗാട്ടി, ഗ്രേസ് ആന്‍റണി, ആര്യ, വീണ നായർ എന്നിവരും ഗ്രാന്‍ഡ് ഫിനാലെയിൽ അതിഥികളായെത്തിയിരുന്നു.

അതേസമയം മണിക്കുട്ടനാണ് വിജയി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. മണിക്കുട്ടൻ കപ്പുമായി നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button