CinemaGeneralKollywoodLatest NewsNEWSSocial Media

ഫഹദിന് പിറന്നാൾ ദിനത്തിൽ സമ്മാനവുമായി ‘വിക്രം’ ടീം: ആശംസയുമായി കമല്‍ ഹാസനും

ലോകേഷ് കനകരാജും ട്വിറ്ററിലൂടെ ഫഹദിന് ആശംസകള്‍ നേര്‍ന്നു

ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ ‘വിക്രം’ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ട് അണിയറക്കാർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമല്‍ ഹാസനും വിജയ് സേതുപതിക്കുമൊപ്പമാണ് ഫഹദ് എത്തുന്നത്. കമല്‍ ഹാസനും ഫഹദിന് ആശംസ അറിയിച്ചിട്ടുണ്ട്. ഫഹദിന് ഐശ്വര്യസമ്പൂര്‍ണ്ണമായ പിറന്നാള്‍ ആശംസകള്‍ നേരുന്നതായി കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്‍തു. ലോകേഷ് കനകരാജും ട്വിറ്ററിലൂടെ ഫഹദിന് ആശംസകള്‍ നേര്‍ന്നു.

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് ഇപ്പോള്‍ ‘വിക്രം’. നരെയ്‍നും കാളിദാസ് ജയറാമും ചിത്രത്തിലുണ്ട്. ​ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

shortlink

Related Articles

Post Your Comments


Back to top button