GeneralLatest NewsMollywoodNEWS

ഒടുവിൽ കോടതിക്ക് മനസിലായി, അതുകൊണ്ടാണ് ഇ-ബുള്‍ ജെറ്റിന് ജാമ്യം ലഭിച്ചത്: ഒമർ ലുലു

ഇ ബുള്‍ജെറ്റ് ചെയ്തതില്‍ തെറ്റുകളുണ്ട്, എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് എത്ര വാഹനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റിക്കറും മറ്റും ഒട്ടിച്ച് നിരത്തിലിറങ്ങിയത്. അതെല്ലാം എംവിഡിയില്‍ നിന്ന് അനുവാദം ലഭിച്ചിട്ടാണോ എന്ന് ഒമർ

ആർ.ടി.ഒ ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ അറസ്റ്റ് ചെയ്ത ഇ ബുൾ ജെറ്റ് വ്ലോഗർമാർക്ക് ജാമ്യം ലഭിച്ചത് എംവിടി കുറ്റക്കാരാണെന്ന് കോടതിക്ക് മനസിലായത് കൊണ്ടാണെന്ന് സംവിധായകൻ ഒമര്‍ ലുലു. ഇ ബുള്‍ജെറ്റ് ചെയ്തതില്‍ തെറ്റുകളുണ്ട്, എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് എത്ര വാഹനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റിക്കറും മറ്റും ഒട്ടിച്ച് നിരത്തിലിറങ്ങിയത്. അതെല്ലാം എംവിഡിയില്‍ നിന്ന് അനുവാദം ലഭിച്ചിട്ടാണോ എന്നാണ് ഒമര്‍ ചോദിക്കുന്നു. മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയില്‍ സാരിക്കവെയാണ് ഒമർ ഇക്കാര്യം വ്യക്തമാക്കിയത്.

ഒമർ ലുലുവിന്റെ വാക്കുകൾ:

‘ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ഭാഗത്ത് അവരുടേതായ തെറ്റുകള്‍ ഉണ്ട്. എംവിഡി ഇവര്‍ക്കെതിരെ ആക്ഷന്‍ എടുക്കുകയും റിമാന്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷം അവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. കോടതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എന്റെ അറിവില്‍ കേസെടുത്തിരുന്നത്. പക്ഷെ കോടതി അവര്‍ക്ക് ജാമ്യം നല്‍കി. അത് എംവിഡിയുടെ പ്രവൃത്തി ശരിയായില്ലെന്ന് കോടതിക്ക് തോന്നിയതിനാലാണ് എബിനും ലിബിനും ജാമ്യം ലഭിച്ചത്. ഇ ബുള്‍ജെറ്റിന്റെ കാര്യത്തില്‍ എംവിഡി കാണിച്ച ശുഷ്‌കാന്തി രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ കാണിക്കാത്തത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് എത്ര വാഹനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റിക്കറും മറ്റും ഒട്ടിച്ച് നിരത്തിലിറങ്ങിയത്. അതെല്ലാം എംവിഡിയില്‍ നിന്ന് അനുവാദം ലഭിച്ചിട്ടാണോ?’- ഒമര്‍ ലുലു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button