BollywoodCinemaGeneralLatest NewsNEWSSocial Media

ഹോളിവുഡിലെയും ബോളിവുഡിലെയും ഈ സൂപ്പർ താരങ്ങൾ ഒന്നിച്ചാലോ?: ആരാധികയുടെ ആഗ്രഹത്തിന് മറുപടിയുമായി റസല്‍ ക്രോ

സൗമ്യ എന്ന പെൺകുട്ടിയുടെ ട്വീറ്റാണ് റസല്‍ ക്രോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്

ഇന്ത്യയിലെ ആരാധികയുടെ ആഗ്രഹത്തിന് മറുപടി ട്വീറ്റുമായി ഹോളിവുഡ് സൂപ്പർ താരം റസല്‍ ക്രോ. ബോളിവുഡ് നടി കങ്കണ റണൗത്തും റസല്‍ ക്രോയും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ നന്നാകും എന്ന സൗമ്യ എന്ന പെൺകുട്ടിയുടെ ട്വീറ്റാണ് റസല്‍ ക്രോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

‘രണ്ട് വ്യത്യസ്‍ത സിനിമാ വ്യവസായങ്ങളില്‍ നിന്നുള്ള ഗംഭീര അഭിനേതാക്കള്‍, അക്കാദമി അവാര്‍ഡ് ജേതാവ് റസല്‍ ക്രോയും നാല് തവണ ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ റണൗത്തും ഒരുമിച്ച് ഒരു ചിത്രത്തില്‍ എത്തിയാല്‍?’ എന്നായിരുന്നു സൗമ്യയുടെ ട്വീറ്റ്. ഇതാണ് റസല്‍ ക്രോ റീട്വീറ്റ് ചെയ്‍തിരിക്കുന്നത്. ‘ഞെട്ടല്‍’ വ്യക്തമാക്കിക്കൊണ്ട് ക്രോയുടെ റീട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടും സൗമ്യ ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

സമൂഹമാധ്യങ്ങളില്‍ ആക്റ്റീവ് ആയ റസല്‍ ക്രോയ്ക്ക് ട്വിറ്ററില്‍ 27 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്. ഡെറിക് ബോര്‍ടിന്‍റെ സംവിധാനത്തിലെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം അണ്‍ഹിന്‍ജ്‍ഡ് ആണ് റസല്‍ ക്രോയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്.

അതേസമയം അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്‍ത സ്പോര്‍ട്‍സ് ഡ്രാമ ‘പങ്ക’യാണ് കങ്കണയുടേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്. ജയലളിതയുടെ ജീവിതം പറയുന്ന ബഹുഭാഷാ ചിത്രം ‘തലൈവി’, ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ‘ധാക്കഡ്’ എന്നിവയാണ് കങ്കണയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button