BollywoodCinemaGeneralLatest NewsNEWS

റിലീസ് ദിനത്തിൽ തന്നെ ചോർന്നു: അക്ഷയ് കുമാർ ചിത്രം ‘ബെൽബോട്ട’ത്തിൻറെ വ്യാജപതിപ്പ് ഓൺലൈനിൽ

ചിത്രത്തിന്‍റെ എച്ച്‍ഡി നിലവാരമുള്ള പ്രിന്‍റുകള്‍ പല പൈറേറ്റഡ് സൈറ്റുകളിലും എത്തിയിരിക്കുന്നത്

റിലീസ് ദിനത്തിൽ തന്നെ അക്ഷയ് കുമാര്‍ നായകനായെത്തിയ ചിത്രം ‘ബെല്‍ബോട്ട’ത്തിന്‍റെ വ്യാജപതിപ്പ് പുറത്തിറങ്ങി. ചിത്രത്തിന്‍റെ എച്ച്‍ഡി നിലവാരമുള്ള പ്രിന്‍റുകള്‍ പല പൈറേറ്റഡ് സൈറ്റുകളിലും എത്തിയിരിക്കുന്നത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്ന് ബോളിവുഡില്‍ നിന്നെത്തുന്ന ആദ്യ സൂപ്പര്‍താരചിത്രമാണ് ബെല്‍ബോട്ടം. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയായിരുന്നു തിയറ്റർ ഉടമകൾ സിനിമയ്ക്കായി കാത്തിരുന്നത്. ഏവരെയും ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് ഇപ്പോൾ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യദിനത്തില്‍ ഭേദപ്പെട്ട അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

shortlink

Related Articles

Post Your Comments


Back to top button