CinemaGeneralLatest NewsNEWSTollywood

ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ: ഒന്നാമതെത്തി ഗോപി ചന്ദിന്റെയും തമന്നയുടെയും ‘സീട്ടിമാര്‍’

അക്ഷയ് കുമാറിന്റെ ബെല്‍ബോട്ടത്തെയും ഹോളിവുഡ് ചിത്രങ്ങളെയും മറികടന്ന് ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് നേട്ടവുമായി തെലുങ്ക് ചിത്രം സീട്ടിമാര്‍

ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്‍ത സ്പോര്‍ട് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ നേടിക്കൊണ്ടിരിക്കുന്നത്. വിനായക ചതുര്‍ഥി ദിനമായ ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യദിനത്തില്‍ ചിത്രം 3.5 കോടി ഷെയര്‍ നേടിയതായാണ് റിപ്പോർട്ടുകൾ.

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട വ്യത്യസ്‍ത ഭാഷാ റിലീസുകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ ആണിത്. ഇന്ത്യയിലെ റിലീസ്‍ദിന കളക്ഷനില്‍ ബോളിവുഡ്, ഹോളിവുഡ് സിനിമകളെപ്പോലും മറികടന്നിരിക്കുകയാണ് ഈ ചിത്രം.

അക്ഷയ് കുമാര്‍ നായകനായ ‘ബെല്‍ബോട്ട’മാണ് കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ബോളിവുഡില്‍ നിന്നെത്തിയ സൂപ്പര്‍താര ചിത്രം. എന്നാല്‍ ചിത്രത്തിന് ബോക്സ് ഓഫീസില്‍ വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല. മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറക്കാത്തതായിരുന്നു പ്രധാന കാരണം. ഫലം ആദ്യദിന കളക്ഷന്‍ 2.75 കോടി മാത്രം! പിന്നീടെത്തിയ മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രമായ ‘ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദ് ടെന്‍ റിംഗ്‍സ്’ ഇന്ത്യയിലെ റിലീസ് ദിന കളക്ഷനില്‍ ബെല്‍ബോട്ടത്തെ മറികടന്നിരുന്നു. 3.25 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ മാര്‍വെല്‍ ചിത്രത്തെയും മറികടന്നിരിക്കുകയാണ് ഗോപിചന്ദ് നായകനായെത്തിയ ‘സീട്ടിമാര്‍’.

ഗോപിചന്ദിനെയും തമന്നയെയും കൂടാതെ ദിഗംഗന സൂര്യവന്‍ശി, ഭൂമിക ചൗള, റഹ്മാന്‍, തരുണ്‍ അറോറ, റാവു രമേശ്, പൊസാനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, പ്രീതി അസ്രാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്‍റെ ബാനറില്‍ ശ്രീനിവാസ ചിട്ടൂരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button