CinemaGeneralKollywoodLatest NewsNEWS

അതിരുകടന്ന ആരാധന: രജനികാന്തിന്റെ ‘അണ്ണാത്തെ’ പോസ്റ്ററിൽ ആടിനെ അറത്ത് രക്താഭിഷേകം

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘അണ്ണാത്തെ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഇപ്പോഴിതാ ആരാധകർ നടത്തിയ അതിരു കടന്ന ഒരു പ്രവർത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആടിനെ പൊതുഇടത്തില്‍ വെച്ച് അറത്ത് രജനികാന്തിന്റെ പോസ്റ്ററിൽ രക്താഭിഷേകം നടത്തിയിരിക്കുകയാണ് ചിലർ.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പേട്ട (പീപ്പള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്) മൃഗസംരക്ഷണ സമിതി ആരാധകര്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശനം അറിയിച്ചു.

ഇതിന് മുമ്പും ഇത്തരത്തില്‍ രജനി ആരാധകര്‍ മൃഗബലി നടത്തിയിട്ടുണ്ട്. എന്തിരന്‍ 2.0 റിലീസുമായി ബന്ധപ്പെട്ടാണ് അവസാനമായി ഇത്തരത്തില്‍ ആടിനെ ബലികൊടുത്തത്.

അതേസമയം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. ഗ്രാമത്തലവന്റെ വേഷമാണ് രജനി ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button