GeneralLatest NewsNEWSSocial MediaTollywoodVideos

സുഹൃത്തുക്കൾക്കൊപ്പം തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് അല്ലു അർജുൻ: വീഡിയോ

അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുന്ന അല്ലുവിനെയും വീഡിയോയിൽ കാണാം

രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് അല്ലു അര്‍ജ്ജുന്‍. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. റോഡരികിലുള്ള തട്ടുകടയില്‍ നിന്നും അല്ലു ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ള ടിഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ചാണ് താരം ഭക്ഷണം കഴിക്കാന്‍ എത്തിയത്.

അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുന്ന അല്ലുവിനെയും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. താരത്തിന്റെ എളിമയെ പ്രശംസിച്ചുകൊണ്ടാണ് ഏവരും എത്തുന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രമാവുന്നത്. രശ്മിക മന്ദാനയാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button