CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പൃഥ്വിരാജ് നായകനാകുന്ന ‘ചാള- നോട്ട് എ ഫിഷ്’: പ്രതികരണവുമായി സംവിധായകൻ ജിസ് ജോയ്

ഇതൊരു ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ്

കൊച്ചി: ഫീൽഗുഡ് സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ പ്രീതി നേടിയ സംവിധായകനാണ് ജിസ് ജോയി. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും ആ ചിത്രത്തിന്റെ പേര് ‘ചാള- നോട്ട് എ ഫിഷ്’ എന്നാണെന്നും ആയിരുന്നു പ്രചരണം.

എന്നലിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. ഇതൊരു ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ് ആണെന്നും തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് ഈ ചിത്രത്തിന്റെ പേര് മിനിമം ‘തിമിംഗലം’ എന്നെങ്കിലും ആക്കാമായിരുന്നു എന്നും ജിസ് ജോയ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button