AwardsGeneralKollywoodLatest NewsMollywoodNationalNEWS

തമിഴിലും മലയാളത്തിലും മികച്ച നടി: ചരിത്രം കുറിച്ച് മഞ്ജു വാര്യർ

ഷൂട്ടിങ് തിരക്കുകൾ ആയതിനാൽ മഞ്ജുവിനു അവാർഡ് വാങ്ങാൻ എത്താൻ കഴിഞ്ഞിരുന്നില്ല

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാർഡിൽ (സൈമ) ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു ചരിത്രം കുറിച്ചിരിക്കുന്നത്. പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മലയാളത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാൾ എന്ന കഥാപാത്രത്തിലൂടെയാണ് തമിഴിലും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

ഷൂട്ടിങ് തിരക്കുകൾ ആയതിനാൽ മഞ്ജുവിനു അവാർഡ് വാങ്ങാൻ എത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മലയാളത്തിന്റെ പുരസ്കാരം ആന്റണി പെരുമ്പാവൂരും തമിഴിലേത് സംവിധായകൻ വെട്രിമാരനും ഏറ്റുവാങ്ങി.

https://www.instagram.com/p/CUC05tHvoyu/?utm_source=ig_web_copy_link

മലയാള സിനിമയിൽ ഇന്ന് പകരം വയ്ക്കാനില്ലാത്ത ഒരു അതുല്യ പ്രതിഭയാണ് മഞ്ജുവാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു‍ രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലക പട്ടം നേടി.  1995 ഡിസംബര്‍ 21ന് പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. തുടർന്ന് മൂന്നു വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള 20 ഓളം മലയാള സിനിമകളിൽ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

1998ൽ അഭിനയജീവിതം നിർത്തിയെങ്കിലും കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം എന്ന ചിത്രങ്ങൾ 1999ലാണ് പുറത്തിറങ്ങുന്നത് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. വിവാഹത്തിനു ശേഷം സിനിമ അഭിനയം നിർത്തുകയായിരുന്നു മഞ്ജു വാര്യര്‍.

14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്.

തുടർന്ന് 16 വർഷങ്ങൾക്കു ശേഷം 2014-ൽ ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ  ഗംഭീര തിരിച്ചു വരവ് നടത്തി. അന്ന് മുതൽ ഇന്ന് വരെ മഞ്ജു വീണ്ടും സിനിമകളുടെ നിറ സാന്നിധ്യമായി മാറി. അന്യഭാഷകളിലും തിളങ്ങുകയാണ് ഇപ്പോൾ മഞ്ജു. ധനുഷിനൊപ്പം തമിഴിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മാധവനൊപ്പം ബോളിവുഡ് ചിത്രത്തിലും കടന്നിരിക്കുകയാണ് മഞ്ജു വാര്യർ എന്ന വിസ്മയം.

shortlink

Related Articles

Post Your Comments


Back to top button