CinemaGeneralLatest NewsNationalNEWS

താപ്സിയുടെ ശരീരത്തിന് പുരുഷന്മാരുടെ പ്രകൃതമെന്ന് കമന്റ്: സെപ്റ്റംബർ 23 വരെ കാത്തിരിക്കുവെന്ന് നടി

ബോളിവുഡ് നടി താപ്സി പന്നുവിന്റെ പുതിയ ചിത്രത്തിന് ലഭിച്ച കമന്റിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റിനായി കഠിനമായ വർക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷനുമാണ് താപ്സി നടത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു അത്‌ലറ്റായിട്ടാണ് താപ്സി എത്തുന്നത്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

താപ്സി പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പുറം തിരിഞ്ഞു നിൽക്കുന്ന താപസിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് ബോളിവുഡ് കി ന്യൂസ് എന്ന അക്കൗണ്ടിൽ നിന്നും ലഭിച്ച കമന്റ് ഇങ്ങനെയാണ് – ആണുങ്ങളുടേത് പോലുള്ള ശരീരം താപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂ എന്നായിരുന്നു കമന്റ്.

എന്നാൽ പിന്നാലെ തന്നെ ഈ കമന്റിന് മറുപടിയുമായി താരം എത്തുകയായിരുന്നു. എനിക്ക് പറയാനുള്ളത് ഈ വാക്കുകൾ ഓർത്തു വെക്കണം, എന്നിട്ട് സെപ്റ്റംബർ 23 വരെ കാത്തിരിക്കുക എന്നായിരുന്നു. മുൻകൂട്ടി നന്ദി പറയുന്നു ഈ പ്രശംസയ്ക്കായി ഞാൻ നന്നായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് എന്നായിരുന്നു താപ്സിയുടെ മറുപടി.

Read Also:- പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങളുണ്ടോ, മകന്റെ പേരിൽ അവർക്ക് പണം കിട്ടുകയാണെങ്കിൽ അതിൽ സന്തോഷം: എസ്എ ചന്ദ്രശേഖർ

ഹസീൻ ദിൽരുബയാണ് താപസിയുടെ അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. നെറ്റ്ഫ്ലിക്സ് ചിത്രമായ ഹസീൻ ദിൽരുബയ്ക്ക് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. വിക്രാന്ത് മാസിയായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രത്തിനെതിരെ വലിയതോതിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button