CinemaGeneralLatest NewsMollywoodMovie GossipsNEWSSocial MediaTeasersTollywoodVideos

ട്രെന്റിങ്ങിൽ ഒന്നാമതായി ‘ഭീംല നായക്’ ടീസർ: റാണയുടെ ഡാനിയേൽ ശേഖർ പൃഥ്വിരാജിന്റെ കുര്യനെ കടത്തിവെട്ടുമെന്ന് ആരാധകർ

ഡാനിയല്‍ ശേഖറായി എത്തുന്ന റാണയുടെ പ്രകടനം കണ്ട ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്

ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ തെലുങ്ക് റീമേക്കാണ് ‘ഭീംല നായക്’. ചിത്രത്തിൽ പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോശി കുര്യനായി വേഷമിടുന്ന റാണ ദഗ്ഗുബാട്ടിയുടെ ക്യാരക്ടർ ടീസര്‍ പുറത്തുവിട്ടത്.

ഡാനിയല്‍ ശേഖറായി എത്തുന്ന റാണയുടെ പ്രകടനം കണ്ട ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. പൃഥ്വിരാജിന്റെ കോശി കുര്യനെ കടത്തിവെട്ടുമെന്നാണ് ആരധകർ പറയുന്നത്. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ വീഡിയോ.

2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. റാണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസറിനൊപ്പമാണ് റിലീസ് തിയതിയും പുറത്തുവിട്ടിരിയ്ക്കുന്നത്.

സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ത്രിവിക്രം തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിയ്ക്കുന്നു. പവന്‍കല്യാണ്‍, റാണ ദഗ്ഗുപതി, നിത്യ മേനോന്‍ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്. ചിത്രത്തിന് രവി.കെ ചന്ദ്രന്‍ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. റാം ലക്ഷ്മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.

shortlink

Related Articles

Post Your Comments


Back to top button