CinemaGeneralLatest NewsNEWS

മറവി രോഗം പൂർണമായി കാർന്നു തിന്നില്ലെങ്കിലും നാവും മനസ്സും ആഗ്രഹിക്കുന്ന വഴിയേ എത്താതെ രാജീവ്‌ കളമശേരി

പാതിവഴിയിൽ മുറിഞ്ഞുപോയ ഓർമ്മകൾ കോർത്തിണക്കിയ ജീവിതത്തിലേക്ക് പതിയെ നടന്നു നീങ്ങുകയാണ് അനുകരണ കലയുടെ കുലപതി രാജീവ് കളമശ്ശേരി. താൻ ജീവനായി കരുതുന്ന ഏറ്റവും പ്രിയപ്പെട്ട മകളുടെ പേര് പോലും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥ. കലാരംഗത്തും തിളങ്ങി നിൽക്കുമ്പോൾ വിധിയുടെ വിളയാട്ടം കൊണ്ട് പിൻവലിക്കേണ്ടി വന്ന ഒരു കലാകാരൻ. മറവി രോഗം പൂർണമായി കാർന്നു തിന്നില്ലെങ്കിലും നാവും മനസ്സും ആഗ്രഹിക്കുന്ന വഴിയേ എത്താതെ രാജീവ്‌ കളമശേരി.

പന്ത്രണ്ടാം വയസ്സിലാണ് രാജീവ് കളമശ്ശേരി തന്റെ കലാ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സ്കൂൾ നാടകങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി നാടകങ്ങളിൽ ബാലനടനായി അഭിനയിച്ചു. തന്റെ വഴി കലയാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു അദ്ദേഹം. പിന്നീട് സിനിമകളിലേക്കും തിരിഞ്ഞു.

25 ഓളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിച്ചു. താൻ ഏറെ സ്നേഹിച്ചിരുന്ന കലയിൽ നിന്നും മുറിഞ്ഞു പോയ ഓർമ്മകൾ രാജീവിനെ വിലക്കി. മുൻ മുഖ്യമന്ത്രി എ കെ ആന്റണിയെ അനുകരിച്ചു കൊണ്ടാണ് രാജീവ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. എ കെ ആന്റണി, വെള്ളാപ്പള്ളി നടേശൻ, ഒ രാജഗോപാൽ എന്നിവരെ അനുകരിച്ചും രാജീവ് കലാരംഗം പിടിച്ചടക്കിയിരുന്നു.

കലയും ജീവിതത്തെയും ഒന്നിച്ചു കൊണ്ടുപോയിരുന്നു സമയത്ത് രാജീവിന് ജീവിതത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മകൾ നസ്രിൻ. ‘പെട്ടെന്നൊരു ദിവസം ഉപ്പയ്ക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായി. അതിനെ തുടർന്നു സൺറൈസ് ഹോസ്പിറ്റൽ അഡ്മിറ്റാക്കി. ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവന്നു. തുടർന്നങ്ങോട്ട് ദുരന്തം ഞങ്ങളെ പിന്തുടരുകയായിരുന്നു. പിന്നീട് ഒരു ദിവസം ബാത്റൂമിൽ ചെറുതായൊന്ന് ഉപ്പ തല തട്ടി വീണപ്പോൾ അത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുമെന്ന് കരുതിയില്ല. നിസ്സാരമെന്നു കരുതിയ വീഴ്ചയുടെ മുന്നോടിയായി സ്ട്രോക്ക് വന്ന് ബ്ലഡ് ക്ലോട്ടായി’.

‘പതിയെ ഉപ്പയുടെ ഓർമ്മകൾ മറഞ്ഞു തുടങ്ങി. പഴയതുപോലെ കൃത്യമായി ഒന്നും ഓർത്തെടുക്കാൻ പറ്റാതെയായി. വാക്കുകൾ മുറിഞ്ഞു പോകുന്നു. വാക്യങ്ങൾ ഓർമ്മയില്ല. കലാരംഗത്തു നിന്ന് പിന്മാറിയതോടെ വരുമാനവും നിലച്ചു’ നസ്രിൻ പറഞ്ഞു.

Read Also:- അഭിനയിക്കാന്‍ അവസരം ലഭിച്ച സ്ഥിതിക്ക് ആദ്യമായി ചോദിച്ച ചോദ്യം എന്റെ നായിക ആരാണെന്നാണ്: ചെമ്പന്‍ വിനോദ് ജോസ്

തുടർന്ന് ഭാര്യയും നാല് പെൺകുട്ടികളും അടങ്ങിയ കുടുംബം ജപ്തി ഭീഷണിയിലായി. മിമിക്രിയും സിനിമയുമായി മുന്നോട്ടു പോയി കൊണ്ടിരുന്നു രാജീവന് അപ്രതീക്ഷിതമായി വിശ്രമിക്കേണ്ടി വന്നെങ്കിലും മലയാളികൾ രാജീവിനെ ഇന്നും മറന്നിട്ടില്ല. ഇപ്പോൾ ഓർമ്മകൾ കൂട്ടിച്ചേർത്ത് രാജീവ് ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.

shortlink

Post Your Comments


Back to top button