CinemaGeneralLatest NewsMollywoodNEWSTollywoodTrailersVideos

‘വരനെ ആവശ്യമുണ്ട്’ തെലുങ്കിൽ ‘പരിണയം’: ട്രെയ്‍ലർ പുറത്ത്

തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ ഉടമസ്ഥതയിലുള്ള അഹ വീഡിയോയിലൂടെയാണ് 'പരിണയം'റിലീസ് ചെയ്യുന്നത്

സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. ഇപ്പോഴിതാ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുകയാണ്. ‘പരിണയം’ എന്ന് തെലുങ്കിൽ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടിട്ടുണ്ട്.

തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ ഉടമസ്ഥതയിലുള്ള അഹ വീഡിയോയിലൂടെയാണ് ‘പരിണയം’റിലീസ് ചെയ്യുന്നത്.

2020 ഫെബ്രുവരി ഏഴിനാണ് സംവിധായകനാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ സ്ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്, കല്യാണി പ്രിയദര്‍ശന്‍റെ ആദ്യ മലയാളചിത്രം, ദുല്‍ഖറിന്‍റെ നിര്‍മ്മാണക്കമ്പനി വേഫെയറര്‍ ഫിലിംസിന്‍റേതായി ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം തുടങ്ങിയ പ്രത്യേകതകളൊക്കെയുണ്ടായിരുന്നു ഈ സിനിമയ്ക്ക്.തീയേറ്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button