GeneralLatest NewsNEWSTV Shows

വലിയശാല രമേശിന്റെ മരണശേഷം മിനി എന്നെ വിളിച്ചിരുന്നു; അവര്‍ക്കറിയേണ്ടത് രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്ന് മാത്രം

നിങ്ങള്‍ ചത്താല്‍ കാനഡയിലെ മകന്‍ വായ്ക്കരിയിടാന്‍ പോലും വരില്ല എന്നാണ് ഭാര്യ പ്രതികരിച്ചതെന്നും രമേശ്

സീരിയൽ ലോകവും സുഹൃത്തുക്കളും നടന്‍ വലിയശാല രമേശിന്റെ മരണവാർത്ത സമ്മാനിച്ച വേദനയിൽ നിന്നും മുക്തമായിട്ടില്ല. മരണത്തിനു തൊട്ടുമുൻപുള്ള ദിവസം രമേശിനെ വീട്ടിൽ എത്തിച്ച സുഹൃത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താരത്തിന്റെ മരണ കാരണം രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകളാണെന്നു സുഹൃത്ത് രാഹുൽ പറയുന്നു. രമേശിന്റെ രണ്ടാംഭാര്യ മിനി പ്രശ്‌നമാണെന്ന് രമേശ് പറയാറുണ്ടായിരുന്നെന്നും രാഹുൽ പറയുന്നു.

രാഹുൽ പറയുന്നതിങ്ങനെ.. ‘മരിക്കുന്ന ദിവസം രമേശിനെ വീട്ടില്‍ കൊണ്ടുവിട്ടപ്പോള്‍ പിറ്റെന്ന് രാവിലെ കൃത്യസമയത്ത് ഷൂട്ടിന് വിളിക്കണമെന്ന് പറഞ്ഞ് പോയയാള്ഡ അന്ന് രാത്രി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ല. ഭാര്യ വല്ലാതെ ശല്യപ്പെടുത്തുന്നുവെന്ന് മരിക്കുന്ന അന്നും പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തിയാല്‍ താന്‍ ചത്ത് കളയും എന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. നിങ്ങള്‍ ചത്താല്‍ കാനഡയിലെ മകന്‍ വായ്ക്കരിയിടാന്‍ പോലും വരില്ല എന്നാണ് ഭാര്യ പ്രതികരിച്ചതെന്നും രമേശ് എന്നോട് പറഞ്ഞു. തമ്ബാനൂര്‍ പൊലീസിന് കൊടുത്ത മൊഴിയില്‍ ഞാന്‍ ഇതെല്ലാം പറഞ്ഞിട്ടുണ്ട്.

read also: പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ: വിനയൻ

‘രമേശ് മരിച്ചതിന്റെ പിറ്റേ ദിവസം രഹസ്യമായി ഇവര്‍ എന്നെ വിളിച്ചിരുന്നു. അവിടെ കരച്ചിലും ബഹളവും നടക്കുമ്ബോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. ചേച്ചിയുമായി പ്രശ്‌നം ആണെന്ന് രമേശേട്ടന്‍ എന്നോടു പറഞ്ഞിരുന്നു. ഞാനത് പൊലീസിനോട് പറയും എന്ന് ഞാന്‍ മറുപടിയും നല്‍കി. എന്നാലും ഇയാള്‍ എന്നോടു ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നായിരുന്നു അപ്പോള്‍ അവരുടെ പ്രതികരണം. പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി എന്നും പറഞ്ഞു.

ഇപ്പോള്‍ രണ്ടാം ഭാര്യ എനിക്ക് എതിരെ കഥകള്‍ ഇറക്കുകയാണ്. മാത്രമല്ല അവര്‍ രമേശിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുമുണ്ട്. രമേശ് അവരോട് എന്തെങ്കിലും പറഞ്ഞോ എന്നാണ് അറിയേണ്ടത്. ഞങ്ങളുടെ പല കോമണ്‍ സുഹൃത്തുക്കളേയും വിളിച്ചെന്ന് അറിഞ്ഞപ്പോള്‍ തുടങ്ങിയ സംശയം ആണെനിക്ക്. ഞാന്‍ ഇത് തമ്ബാനൂര്‍ പൊലീസിനോടും പറഞ്ഞിട്ടുണ്ട്.

വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണിത്. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണ് എന്നാണ് രമേശ് പറഞ്ഞത്. പിറ്റെന്നത്തെ ഷൂട്ടിന്റെ ഡയറക്ടറും അന്ന് ഞങ്ങളുടെകൂടെയുണ്ടായിരുന്നു. രമേശിന്റെ വിഷമങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം. നിങ്ങള്‍ എങ്ങിനെയെങ്കിലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടര്‍ പറഞ്ഞത്.

ഞാന്‍ വീട്ടില്‍ കൊണ്ടുവിട്ടപ്പോഴും ചിരിച്ചുകൊണ്ടാണ് വണ്ടിയില്‍ നിന്നും ഇറങ്ങിയത്. രാവിലെ ഏഴരയ്ക്ക് ഞാന്‍ റെഡിയായി നില്‍ക്കും. കൃത്യസമയത്ത് വണ്ടി വന്നില്ലെങ്കില്‍ എന്റെ വായില്‍ നിന്ന് നീ കേള്‍ക്കും എന്ന് തമാശയായി പറഞ്ഞാണ് അദ്ദേഹം വീട്ടിലേയ്ക്ക് കയറിപ്പോയത്.’ രാഹുല്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button