CinemaGeneralKollywoodLatest NewsNEWSSocial Media

‘വിക്രം’: രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുന്നു, പ്രതീക്ഷയോടെ ആരാധകർ

അഭിനയിച്ചു കഴിഞ്ഞ രംഗം ലോകേഷിനൊപ്പം മോണിറ്ററില്‍ കാണുന്ന ഫഹദിന്റെയും വിജയ് സേതുപതിയുടെയും ചിത്രമാണ് വൈറലാകുന്നത്

കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകേഷ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

അഭിനയിച്ചു കഴിഞ്ഞ രംഗം ലോകേഷിനൊപ്പം മോണിറ്ററില്‍ കാണുന്ന ഫഹദിനെയും വിജയ് സേതുപതിയെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

‘മാസ്റ്ററി’നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിൽ കാളിദാസ് ജയറാം, നരെയ്ൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

 

shortlink

Related Articles

Post Your Comments


Back to top button