GeneralKollywoodLatest NewsNEWS

കൂടുതൽ ഒടിടി പ്ലാറ്റുഫോമുകളിലേക്ക് കങ്കണയുടെ ‘തലൈവി’

തമിഴ്നാട് ബോക്സ് ഓഫീസില്‍ റിലീസ് ദിനത്തില്‍ ചിത്രം 75 ലക്ഷമാണ് ആകെ നേടിയത്

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് ‘തലൈവി’. ബോളിവുഡ് നടി കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്. ഇന്നലെ മുതൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ച ചിത്രം ഇനി ആമസോൺ പ്രൈമിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

ഈ മാസം 10നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. തിയറ്ററുകളിലെത്തി ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നെങ്കിലും ചിത്രത്തിന്‍റെ ബോക്സ് ഓഫീസില്‍ അത് പ്രതിഫലിച്ചിരുന്നില്ല. തമിഴ്നാട് ബോക്സ് ഓഫീസില്‍ റിലീസ് ദിനത്തില്‍ ചിത്രം 75 ലക്ഷമാണ് ആകെ നേടിയത്. ഹിന്ദി പതിപ്പിന്20 ലക്ഷവും ചേര്‍ത്ത് ആകെ ആദ്യദിന കളക്ഷന്‍ 1.20 കോടി രൂപ ആയിരുന്നു.

ചിത്രത്തിന്റെ ഒടിടി റിലീസിലൂടെ കൂടുതല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. തമിഴില്‍ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്.

എ എല്‍ വിജയ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button