CinemaGeneralIndian CinemaLatest NewsNEWS

‘ഭജറംഗി 2’ : ഭാവനയുടെ കന്നഡ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു

ശിവരാജ് കുമാര്‍ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്

ഭാവന നായികയായെത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ‘ഭജറംഗി 2’. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 29ന് ഇന്ത്യയിലും വിദേശത്തുമുള്ള തിയറ്ററുകളിലെത്തും. ശിവരാജ് കുമാര്‍ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.

2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്‍റസി ആക്ഷന്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ഇത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസര്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

എ ഹര്‍ഷയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍. കലാസംവിധാനം രവി ശന്തേഹൈക്ലു, സംഭാഷണം രഘു നിഡുവള്ളി, ഡോ രവി വര്‍മ്മ, വിക്രം എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി. വസ്ത്രാലങ്കാരം യോഗി ജി രാജ്.

ഭജറംഗി 2 കൂടാതെ തിലകിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗോവിന്ദ ഗോവിന്ദ, നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്‍ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിവയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന കന്നഡ ചിത്രങ്ങള്‍.

 

shortlink

Related Articles

Post Your Comments


Back to top button