CinemaGeneralLatest NewsNEWS

500 വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകരിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം: വിനയ് ഫോർട്ട്

ചെറുതും വലുതുമായ വേഷങ്ങളിലൂടെ എത്തി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടനാണ് വിനയ് ഫോർട്ട്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. എല്ലാ കാലത്തും പ്രേക്ഷകരിലൂടെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്ന് പറയുകയാണ് വിനയ് ഫോർട്ട്.

‘ഒരു നടന്‍ എന്ന നിലയില്‍ എക്കാലത്തും പ്രേക്ഷകരില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എന്റെ സിനിമകള്‍ 500 വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകര്‍ ഓര്‍ക്കണം. മാലിക്ക്, തമാശ എന്നീവ അത്തരം സിനിമയായിരുന്നു. ചില സംവിധായകര്‍ ടെക്‌നിക്കലി മികച്ച് നില്‍ക്കുന്നവരായിരിക്കും. ചിലരുടെ എഴുത്തായിരിക്കും മികച്ച് നില്‍ക്കുന്നത്’.

Read Also:- മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ കലാഭവന്‍ മണി പൊട്ടിത്തെറിച്ച അനുഭവത്തെക്കുറിച്ച് ലാല്‍ ജോസ്

‘വളരെ കുറച്ച് സംവിധായകര്‍ക്കെ അവരുടെ അഭിനേതാക്കളില്‍ നിന്ന് വേണ്ടത് നേടിയെടുക്കാന്‍ സാധിക്കു. അതേസമയം അറിവിന്റെ സ്റ്റോര്‍ഹൗസായ ചിലരുമുണ്ട്. മഹേഷ് ഏട്ടന്‍ ഈ പറഞ്ഞതിന്റെ എല്ലാം മിശ്രിതമാണ്. റോക്കറ്റ് സൈന്‍സിനെ കുറിച്ച് പോലും നിങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ കഴിയും’- വിനയ് ഫോർട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button