BollywoodCinemaGeneralLatest NewsNEWSTollywood

അക്ഷയ് കുമാറിന്റെ ‘രക്ഷാബന്ധനും’ പ്രഭാസിന്റെ ‘ആദിപുരുഷും’ ഒരേ ദിവസം റിലീസ്: ആവേശത്തോടെ ആരാധകർ

ആദിപുരുഷിന്‍റെ റിലീസ് തീയതി കഴിഞ്ഞ നവംബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്

മഹാരാഷ്ട്രയിലെ തിയറ്ററുകൾ ഒക്ടോബര്‍ 22ന് തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബോളിവുഡിലെ നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്യാൻ കാത്തിരിക്കുന്നത്. അക്ഷയ് കുമാർ നായകനായെത്തുന്ന ‘രക്ഷാബന്ധനും’, പ്രഭാസ് സെയ്ഫ് അലിഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ എന്നീ ചിത്രങ്ങൾ ഒരേ ദിവസമാണ് റിലീസിനെത്തുന്നത്.

ആദിപുരുഷിന്‍റെ റിലീസ് തീയതി കഴിഞ്ഞ നവംബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. 2022 ഓഗസ്റ്റ് 11ന് ചിത്രം എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാബന്ധന്‍ നിര്‍മ്മാതാക്കള്‍ ഇതേ റിലീസ് തീയതി തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓം റാവത്തിന്‍റെ സംവിധാനത്തില്‍ പ്രഭാസും സെയ്‍ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രമാണ് ‘ആദിപുരുഷ്’. രാമനും രാവണനും പ്രധാന കഥാപാത്രങ്ങളാവുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസും സെയ്‍ഫ് അലി ഖാനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രക്ഷാബന്ധന്‍’. സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button