Latest NewsNEWSTrailers

പ്രഭുദേവയുടെ തമിഴ് സൈക്കോളജിക്കല്‍ ത്രില്ലർ’ബഗീര’യുടെ ട്രെയിലര്‍ പുറത്ത്

ചെന്നൈ : ആദിക് രവിചന്ദ്രന്‍ സംവിധാനത്തിൽ പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയ്‌ലര്‍ പുറത്ത്. ഈ ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലറിന്റ റോളിലാണ് പ്രഭുദേവ എത്തുന്നത്.

നിരവധി ഗെറ്റപ്പുകളില്‍ പ്രഭുദേവ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏഴ് പ്രധാന നായികാ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അമൈറ ദസ്തര്‍, രമ്യ നമ്ബീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികാതാരങ്ങള്‍. സായ് കുമാര്‍, നാസര്‍, പ്രഗതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍ വി ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം – ഗണേശന്‍ എസ്. ഛായാഗ്രഹണം – സെല്‍വകുമാര്‍ എസ് കെ, അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് – റൂബെന്‍, നൃത്തസംവിധാനം – രാജു സുന്ദരം, ബാബ ബാസ്‌കര്‍, വസ്ത്രാലങ്കാരം – സായ്, മേക്കപ്പ് – കുപ്പുസാമി.

നേരത്തെ പുറത്തെത്തിയ ടീസറിനും ആദ്യ ഗാനത്തിനും വലിയ പ്രതികരണമാണ് ലഭിച്ചത്. ചെന്നൈയില്‍ നടന്ന വിപുലമായ ചടങ്ങിലായിരുന്നു ട്രെയ്‌ലര്‍ പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button