CinemaGeneralLatest NewsNEWS

‘എലോണി’ല്‍ പുതിയ ലുക്കിൽ മോഹന്‍ലാല്‍

ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എലോൺ’ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്തുവിട്ടു. സമീപകാലത്തെ ചിത്രങ്ങളിൽ കണ്ട ലുക്കിൽ നിന്നും വ്യത്യസ്തമായി പുതിയൊരു ഗെറ്റപ്പിലാണ് മോഹൻലാൽ എലോണിൽ എത്തുന്നത്. വസ്ത്രധാരണത്തിലും ഹെയർ സ്‌റ്റൈലിലും താരത്തിന്റെ പുതിയ ഗെറ്റപ്പ് വീഡിയോയിൽ കാണാം.

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസിന് ശേഷം പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ആശിർവ്വാദ് സിനിമാസിൻ്റെ ആദ്യ ചിത്രമായ നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസാണ്.

Read Also:- ദയവായി ഉപയോഗത്തിലുള്ള ഒരു റെയിൽവേ ട്രാക്കിൽ ആരുമിത് പരീക്ഷിക്കരുത്: സംവൃത സുനിൽ

രാജേഷ് ജയറാം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്. സന്തോഷ് രാമൻ കലാസംവിധാനവും സിദ്ദു പനയ്ക്കൽ-സജി ജോസഫ് എന്നിവർ നിർമ്മാണ നിർവ്വഹണവും. നിശ്ചല ഛായാഗ്രഹണം- അനീഷ് ഉപാസന

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button