Latest NewsNEWS

‘തിയറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്, ആത്മഹത്യകളുടെ എണ്ണം കൂട്ടണോ’ :ഇടവേള ബാബു

കൊച്ചി : കോവിഡ് പ്രതിസന്ധി മൂലം വളരെ നാളായി അടഞ്ഞു കിടന്ന സിനിമാമേഖല വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്. ഈ മാസം 25 മുതല്‍ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ടെങ്കിലും സിനിമാ മേഖലയിലുള്ളവർ ഇപ്പോഴും ആശങ്കയിലാണ്. മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുമെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ തിയറ്ററില്‍ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയില്‍ താരസംഘടനയ്ക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . തിയറ്റര്‍ ഉടമകള്‍ക്ക് കെഎസ്ഇബി ഫിക്സഡ് ചാര്‍ജില്‍ ഇളവ് നല്‍കണമെന്നും ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്നും ഇടവേള ബാബു പറഞ്ഞു.

‘ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായത്തോട് വിയോജിപ്പിച്ചില്ല. പക്ഷെ സാഹചര്യങ്ങള്‍ മറ്റൊന്നാണ്. തിയറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്. ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം’- ഇടവേള ബാബു പറഞ്ഞു.

ഈ മാസം 25 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയറ്ററുകള്‍ക്ക് പ്രവർത്തിക്കാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 25നു അടച്ച തിയറ്ററുകള്‍ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം 50 ശതമാനം സീറ്റില്‍ മാത്രം പ്രവേശനമനുവദിച്ചാല്‍ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ച് മരക്കാര്‍, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ നേരത്തെ റിലീസില്‍ നിന്ന് പിന്മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button