InterviewsLatest NewsNEWS

‘ഏറ്റവും ഹോം വര്‍ക്ക് ചെയ്യുന്ന നടൻ മമ്മൂട്ടിയാണ്’: സത്യന്‍ അന്തിക്കാട്

തിരുവനന്തപുരം : ഒരു ചിത്രത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഹോം വർക്ക് ചെയ്യുന്നത് മമ്മൂട്ടിയാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ കുറിച്ചും പറയുകയായിരുന്നു അദ്ദേഹം. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.

‘മറ്റുള്ളവരില്‍ നിന്ന് വിപരീതമായി ഏറ്റവും കൂടുതല്‍ ഹോം വര്‍ക്ക് ചെയ്യുന്ന നടനാണ് മമ്മൂട്ടി. അത് പക്ഷേ മമ്മൂട്ടി പുറമേക്ക് ഭാവിക്കാറില്ല. ഒരു വടക്കന്‍ വീരഗാഥയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് എം.ടിയെക്കൊണ്ട് അതിലെ ഡയലോഗുകള്‍ പറയിച്ച് റെക്കോഡ് ചെയ്ത് കാര്‍ യാത്രകളിലൊക്കെ മമ്മൂട്ടി അത് ഉരുവിട്ട് പഠിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മമ്മൂട്ടിക്കല്ലാതെ മറ്റൊരു നടന് വേണ്ടിയും എം.ടി അങ്ങനെ ചെയ്യില്ല. മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും കഥാപാത്രത്തിന് വേണ്ടി അങ്ങനെയൊരു പഠനം നടത്തുമെന്ന് തോന്നുന്നുമില്ല’- സത്യന്‍ അന്തിക്കാട് പറഞ്ഞു.

വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍, പ്രാഞ്ചിയേട്ടനിലെ ഫ്രാന്‍സിസ് ചിറമേല്‍, രാജമാണിക്യത്തിലെ മാണിക്യം, ഗോളാന്തര വാര്‍ത്തയിലെ രമേശന്‍ നായര്‍ എന്നിവയാണ് തനിക്കിഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി കഥാപാത്രങ്ങളെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു .

 

 

shortlink

Related Articles

Post Your Comments


Back to top button