Latest NewsNEWSSocial Media

പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി

 

തിരുവനന്തപുരം : അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന് അർഹരായവർക്ക് അഭിന്ദനങ്ങളുമായി മമ്മൂട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ‘ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ’ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപിച്ചത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമ. ജയസൂര്യ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തരഞ്ഞെടുക്കപ്പെട്ടു. കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button