Latest NewsNEWSTV Shows

‘ആ സൗഹൃദത്തിൽ വിള്ളലേറ്റിട്ടില്ല’: ഭാവനയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് റിമി ടോമി

കൊച്ചി : മലയാളികൾക്ക് എന്ന പോലെ തന്നെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമാപ്രേമികൾക്കും സുപരിചിതയാണ് ഭാവന . ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ നടത്താറുള്ള താരം അത്തരം ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ​ഗായികയും അവതാരികയുമെല്ലാമായ റിമി ടോമിക്കൊപ്പമുള്ള ഭാവനയുടെ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്.

മഴവിൽ മോനരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോറിൽ അതിഥിയായി എത്തിയപ്പോൾ ഭാവനയും റിമിയും ഒരുമിച്ച് എടുത്ത ചിത്രങ്ങൾ റിമി ടോമിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തിളങ്ങുന്ന കറുപ്പ് സാരിയിൽ മനോഹരിയായാണ് ഭാവന എത്തിയത്. സൂപ്പർ ഫോറിലെ ജഡ്ജ്മാരിൽ ഒരാളാണ് റിമി ടോമി. സൂപ്പർ ഫോർ സ്പെഷ്യൽ എപ്പിസോഡിന് വേണ്ടിയാണ് ഭാവന ഇത്തവണ അതിഥിയായി എത്തിയത്.

ബോളിവുഡ് ഗാനത്തിനൊപ്പമായി ചുവടു വെച്ചായിരുന്നു ഭാവനയുടെ ഷോയിലേക്കുള്ള വരവ്.’സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നു, അടുത്ത കാലത്ത് ഭാവനയെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ഷോയിലാണെ’ന്നായിരുന്നു താരത്തെ സ്വാ​ഗതം ചെയ്ത് റിമിയുടെ കമന്റ്. ഇടക്കാലത്ത് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലേറ്റതായി വാർത്തകൾ വന്നിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button