CinemaGeneralLatest NewsMollywoodNEWS

സൂപ്പർ സ്റ്റാറായി വിലസിയിട്ടും ദിലീപിന് ഒരു സംസ്ഥാന അവാർഡ് കിട്ടാൻ ഒരു നാടക്കാരൻ വേണ്ടി വന്നു, സുധീഷിനും: ഹരീഷ് പേരടി

ഇനിയെങ്കിലും നാടകക്കാരനെ പുച്ഛിക്കരുത്, കൊറിയൻ സിനിമകൾ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാരീതി: ഹരീഷ് പേരടി

അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നടന്‍ സുധീഷിന് മികച്ച സ്വഭാവ നടനുള്ള അംഗീകാരം ലഭിച്ചിരുന്നു. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം, എന്നിങ്ങനെയുള്ള സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് സുധീഷിന് പുരസ്കാരം നൽകിയത്. നാടകലോകത്തെ പ്രതിഭയായ എ.ശാന്തകുമാറിന്റെ സിനിമയായിരുന്നു ‘ഭൂമിയിലെ മനോഹര സ്വകാര്യം’. സിനിമാ മേഖലയിൽ നാടകക്കാരെ പുച്ഛിക്കുന്നവർക്കും നാടകക്കാരെന്ന ലേബലിൽ താഴ്ത്തിക്കെട്ടുന്നവർക്കും കൃത്യമായ മറുപടിയുമായി നടൻ ഹരീഷ് പേരടി.

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി വർഷങ്ങളോളം വിലസിയിട്ടും ദിലീപിന് ഒരു സംസ്ഥാന അവാർഡ് കിട്ടാൻ കോഴിക്കോടിന്റെ നാടകക്കാരൻ അനിലിന്റെ വെളളരി പ്രാവിന്റെ ചങ്ങാതി വേണ്ടി വന്നുവെന്ന് പേരടി ചൂണ്ടിക്കാട്ടുന്നു. 34 വർഷം സിനിമയിൽ നിറഞ്ഞാടിയിട്ടും സുധീഷിനെ ഒരു സംസ്ഥാന പുരസ്ക്കാരം തിരഞ്ഞ് വന്നത് നിരവധി അക്കാദമി പുരസ്ക്കാരങ്ങൾ നേടിയ എ.ശാന്തകുമാർ എന്ന മലയാള നാടകലോകത്തെ എക്കാലത്തെയും പ്രതിഭയുടെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയിൽ ആണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

Also Read:‘ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന ഞാൻ പെട്ടെന്ന് ട്രഡീഷണല്‍ ആയതല്ല, ആചാരങ്ങളില്‍ പാലിക്കുന്നയാളാണ്’: സജിത ബേട്ടി

‘ജി.എസ് അനിൽ, ദിലീപ് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി വർഷങ്ങളോളം വിലസിയിട്ടും ഒരു സംസ്ഥാന അവാർഡ് കിട്ടാൻ കോഴിക്കോടിന്റെ നാടകക്കാരൻ അനിലിന്റെ വെളളരി പ്രാവിന്റെ ചങ്ങാതി വേണ്ടി വന്നു. 34 വർഷം സിനിമയിൽ നിറഞ്ഞാടിയിട്ടും സുധീഷിനെ ഒരു സംസ്ഥാന പുരസ്ക്കാരം തിരഞ്ഞ് വന്നത് നിരവധി അക്കാദമി പുരസ്ക്കാരങ്ങൾ നേടിയ എ.ശാന്തകുമാർ എന്ന മലയാള നാടകലോകത്തെ എക്കാലത്തെയും പ്രതിഭയുടെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയിൽ. അതുകൊണ്ട് പ്രിയപ്പെട്ട സിനിമാതാരങ്ങളെ ഇനിയെങ്കിലും നാടകക്കാരൻ നിങ്ങളോട് കഥ പറയാൻ വരുമ്പോൾ നാടകത്തോടുള്ള നിങ്ങൾക്ക് പകർന്ന് കിട്ടിയ അടിസ്ഥാന വികാരമായ പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്. കൊറിയൻ സിനിമകൾ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാരീതി. മറിച്ച് അത് നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും’, ഹരീഷ് പേരടി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button