BollywoodCinemaGeneralLatest NewsNEWS

ഒടുവിൽ ആര്യനെ കാണാൻ ഷാരൂഖ് നേരിട്ടെത്തി: തടിച്ചുകൂടി ആൾക്കൂട്ടം, പൊട്ടിക്കരഞ്ഞ് ആര്യൻ

18 ദിവസങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ വീടിനു പുറത്തിറങ്ങി...

മുംബൈ: മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാനെ കാണാൻ പിതാവ് ഷാരൂഖ് ഖാൻ ജയിലിലെത്തി. ആര്‍തര്‍ റോഡിലെ ജയിലിലാണ് ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് എത്തിയത്. ആര്യന്റെ അറസ്റ്റിനു സേഷം ഇതാദ്യമായാണ് ഷാരൂഖ് വീടിനു പുറത്തിറങ്ങുന്നത്. ആര്യനെ കണ്ട്​ ഉടന്‍തന്നെ താരം മടങ്ങുകയും ചെയ്​തു. പിതാവിനെ കണ്ട് പൊട്ടിക്കരഞ്ഞ ആര്യനെ ഷാരൂഖ് സമാധാനിപ്പിച്ചതായും ഉടൻ പുറത്തിറക്കാൻ വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയതായും റിപ്പോർട്ടുകൾ.

Also Read:ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ‘നായാട്ട്’

കഴിഞ്ഞ ദിവസമാണ് ആര്യന്റെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ മുംബൈ എൻഡിപിഎസ് കോടതി തള്ളിയത്. തന്റെ കൈകളിൽ നിന്നും ലഹരിമരുന്നുകൾ പിടിച്ചിട്ടില്ലെന്നും ആഘോഷങ്ങൾക്ക് വേണ്ടിയാണ് കപ്പലിലേക്ക് പോയതെന്നും ആര്യൻ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവില്‍ കേസന്വേഷിച്ച എന്‍.സി.ബിയുടെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു കൊണ്ടാണ് എന്‍ ഡി പി എസ് കോടതി ഇന്നലെ ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യം നിഷേധിച്ചത്.

ആര്യന്‍ ഖാന്‍ നേരിട്ട് ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കിലും താരപുത്രന് ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും ലഹരി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ നിര്‍ണായക തെളിവുകളായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഒക്​ടോബർ മൂന്നിന്​ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്റ്റ്​ ചെയ്​ത ആര്യനെ ആർതർ റോഡ്​ ജയിലിലാണ്​ പാർപ്പിച്ചിരിക്കുന്നത്​.

shortlink

Related Articles

Post Your Comments


Back to top button