CinemaGeneralLatest NewsMollywoodNEWS

പി.സി ജോർജിൻ്റെ വീട്ടിലുമില്ലേ ലൗ ജിഹാദ്?: തുറന്നടിച്ച് മേജർ രവി, അതിനെ ലൗ ജിഹാദെന്ന് പറയാൻ പറ്റില്ലെന്ന് പി.സി

കോട്ടയം: ലൗ ജിഹാദിനെതിരെ പല തവണ ശബ്ദമുയർത്തിയ ആളാണ് പി.സി ജോർജ്. തന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് പി സി. ബിഹൈന്റ് ദി വുഡ്സില്‍ സംവിധായകന്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം. തന്റെ മകന്റെയും ജഗതിയുടെ മകളുടെയും വിവാഹം ഒരിക്കലും ഒരു ലൗ ജിഹാദ് അല്ലെന്നാണ് പി.സി പറയുന്നത്. ‘ലൗ ജിഹാദിന് എതിരെ ഇത്രയും സംസാരിക്കുന്ന പി.സി ജോർജിന്റെ വീട്ടിലും ഒരു ലൗ ജിഹാദ് ഇല്ലേ’ എന്ന മേജർ രവിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പി.സി ജോർജ്.
.
Also Read:ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ‘നായാട്ട്’

‘അതിനെ ലൗ ജിഹാദ് എന്ന് പറയണ്ട. ഞാൻ ആരോടും ചോദിച്ചില്ല. ഞാൻ എം.എൽ.എ ആയിരുന്ന സമയത്ത് ഒരു ദിവസം ജഗതി എന്നെ വിളിച്ച് കാണണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം എന്റെ വീട്ടിൽ വന്നു. എന്റെ മകൻ ഷോൺ വീട്ടിലുണ്ട്. ഷോണും ജഗതിയുടെ മകൾ പാർവതിയും തമ്മിൽ പ്രണയത്തിലാണ്. മുന്നോട്ട് പോകാനാണെങ്കിൽ ഒക്കെ, അതല്ലെങ്കിൽ ഇവിടെ വെച്ച് നിർത്താൻ മകനെ ഒന്ന് ഉപദേശിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മകനോട് ചോദിച്ചപ്പോൾ കല്യാണം കഴിക്കാനാണെന്ന് പറഞ്ഞു. അങ്ങനെ ഞാനും ജഗതിയും കല്യാണത്തിന് സമ്മതം മൂളി. കുട്ടി ഹിന്ദു ആണല്ലോ. അങ്ങനെ പാലായിൽ പിതാവിനെ വന്ന് കണ്ടു, സംസാരിച്ചു. ഹിന്ദു ആയിട്ട് ഇരുന്നോളൂ, ഒരു കുഴപ്പവുമില്ല. കെട്ടിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടാകുന്ന കുട്ടികളെ ക്രിസ്ത്യാനിയായിട്ട് വളർത്തിക്കോളാമെന്ന് ഷോൺ വാക്ക് നൽകണം എന്ന് പിതാവ് പറഞ്ഞു. അങ്ങനെ വാക്ക് നൽകി.

പിന്നീട് ഒരു ദിവസം ജഗതി വീണ്ടും എന്നെ കാണാൻ വന്നു. മകളെ മാമോദീസ മുക്കണം എന്നായിരുന്നു അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്. കല്യാണം കഴിഞ്ഞ് ഇരുവരും താമസിക്കുന്നത് ഈരാറ്റുപേട്ടയിൽ ആണെങ്കിൽ അവളെ മതം മാറ്റിക്കണം. തിരുവനന്തപുരത്തതായിരുന്നുവെങ്കിൽ മാറേണ്ട ആവശ്യം ഇല്ല. നിങ്ങളെ മകനെയും അവരുടെ മക്കളെയും നിങ്ങൾ പള്ളിസ്ഥലത്ത് അടക്കും, എന്റെ മകൾ ഹിന്ദു ആയതുകൊണ്ട് നിങ്ങൾ തെമ്മാടിക്കുഴിയിലെ അടക്കുകയുള്ളു. അത് വേണ്ട എന്നായിരുന്നു അന്ന് ജഗതി പറഞ്ഞത്. ആരെയും അറിയിക്കാതെ ജഗതി തന്നെയാണ് മകളെ മാമോദീസ മുക്കിയത്’, പി സി ജോർജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button