BollywoodGeneralLatest NewsNEWS

ഒരു തവണ പോലും ചുംബിക്കാത്ത കന്യകമാരെയാണ് അവര്‍ക്ക് ആവശ്യം : നടിയുടെ വെളിപ്പെടുത്തൽ

സ്വന്തം പ്രായം പുറത്ത് വരും എന്നുള്ളത് കൊണ്ട് പല താരങ്ങളും അവരുടെ മക്കളുടെ ഫോട്ടോ പോലും പുറത്ത് വിടാറില്ല

സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചു പല താരങ്ങളും മുൻപ് വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ബോളിവുഡിന്റെ പ്രിയതാരം മഹിമ ചൗധരിയുടെ തുറന്നു പറച്ചിലാണ്. സിനിമയില്‍ പിടിച്ച്‌ നില്‍ക്കണമെങ്കില്‍ എന്നും ബാച്ചിലറായി ഇരിക്കണമെന്ന നിലപാട് പലര്‍ക്കും ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു.

വിവാഹം പോലും താരങ്ങൾ രഹസ്യമാക്കി വച്ചിരുന്നുവെന്നും പ്രണയത്തിലായിട്ടുള്ള പെണ്‍കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഹിമ പങ്കുവച്ചു.

read also: ആര്യന് പിന്നാലെ താര പുത്രിയും കുരുക്കിൽ ? നടി അനന്യയുടെ വീട്ടിൽ റെയ്ഡ് : ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു

‘അന്നൊക്കെ വിവാഹം കഴിച്ചാല്‍ പോലും പുറത്ത് പറയാതെ രഹസ്യമായി സൂക്ഷിക്കുമായിരുന്നു. സിനിമയില്‍ പിടിച്ച്‌ നില്‍ക്കണമെങ്കില്‍ എന്നും ബാച്ചിലറായി ഇരിക്കണമെന്ന നിലപാട് പലര്‍ക്കും ഉണ്ടായിരുന്നു. നടിമാര്‍ക്ക് മാത്രമല്ല നടന്മാരും അങ്ങനെയാണ് കഴിഞ്ഞ് വന്നത്. മുന്‍പൊക്കെ പ്രണയത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നത് വലിയ പ്രശ്നമായിട്ടാണ് കരുതിയിരുന്നത്. ഒരു പ്രണയത്തിലായിട്ടുള്ള പെണ്‍കുട്ടികളെ ആവശ്യമില്ലായിരുന്നു. കാരണം ഒരു തവണ പോലും ചുംബിക്കുക പോലും ചെയ്യാത്ത കന്യകമാരെയാണ് അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. ആ കാലത്താണ് ഞാന്‍ വിവാഹിതയാവുന്നത്. ഇതോടെ എന്റെ കരിയര്‍ അവസാനിച്ചുവെന്ന് വരെ പറഞ്ഞവരുണ്ട്.

നടിമാര്‍ക്ക് മാത്രമേ ഇതൊക്കെ ബാധകമാവുന്നുള്ളു. പുരുഷന്മാരായ അഭിനേതാക്കളുടെ കാര്യം വ്യത്യസ്തമാണ്. എന്നിരുന്നാലും പല താരങ്ങളും അവരുടെ ബന്ധങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ മറച്ച്‌ വെക്കുന്നത് പതിവാണ്. ‘ഖയാമത് സെ ഖയാമത് തക്’ എന്ന സിനിമ റിലീസിനെത്തിയതിന് ശേഷവും സൂപ്പര്‍താരം ആമിര്‍ ഖാന്‍ വിവാഹിതനായിരുന്നു എന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. സ്വന്തം പ്രായം പുറത്ത് വരും എന്നുള്ളത് കൊണ്ട് പല താരങ്ങളും അവരുടെ മക്കളുടെ ഫോട്ടോ പോലും പുറത്ത് വിടാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങളും മാറി. വിവാഹിതര്‍ ആണെങ്കിലും നടിമാരെ വിളിക്കുകയും അവര്‍ക്ക് വ്യത്യസ്ത റോളും മികച്ച ശമ്ബളവുമൊക്കെ നല്‍കാറുണ്ട് ‘ – മഹിമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button