GeneralLatest NewsMollywoodNEWS

അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ

മൂന്ന് സ്ത്രീകളുടെ തലയിലേക്ക് മക്കളെ വെച്ച് ബ്ലാക്ക്മെയില്‍ ചെയ്തും

മലയാള സിനിമയിൽ വ്യത്യസ്തമായ ഒരുപിടി കുടുംബ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയെ കുറിച്ച് ഒരു ആസ്വാദക പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: ‘നാലാം വയസ് മുതല്‍ ഈ നടനോട് തോന്നിയ ആരാധനയും സ്‌നേഹവും അണുവിട മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നു’ : അമീന സൈനു

വിവാഹമോചനം നടത്താന്‍ വേണ്ടി കാത്തിരിക്കുന്ന മൂന്ന് വ്യത്യസ്തങ്ങളായ കുടുംബങ്ങളുടെ കഥയാണ് ഇന്നത്തെ ചിന്താവിഷയം. മോഹന്‍ലാലും മീര ജാസ്മിനും ഇന്നസെന്റും ഈ കുടുംബ പ്രശ്നങ്ങളെ രസകരമായി എത്തുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ ഒത്തുതീര്‍പ്പാക്കി പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചു ദേവിക എഴുതിയ കുറിപ്പ് ഇങ്ങനെയാണ്…

‘സിനിമ : ‘ഇന്നത്തെ ചിന്താവിഷയം’

ടോക്സിക് റിലേഷന്‍ഷിപ്പുകളില്‍ നിന്നും ധൈര്യത്തോടെ പുറത്തു വന്നു അന്തസ്സായി പണിയെടുത്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ തലയിലേക്ക് മക്കളെ വെച്ച് ബ്ലാക്ക്മെയില്‍ ചെയ്തും, പെങ്ങടെ കല്യാണം മുടക്കല്‍ ഭീഷണി സൃഷ്ടിച്ചും, സെക്ഷ്വല്‍ ജലസി ഉണ്ടാക്കിയും, ടോര്‍ച്ചര്‍ ചെയ്തും അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ.

shortlink

Related Articles

Post Your Comments


Back to top button