GeneralLatest NewsNEWS

‘വീർ സവര്‍ക്കര്‍ ബ്രിട്ടീഷ് ക്രൂരതകളെ ചെറുത്തത് നിശ്ചയദാര്‍ഢ്യത്തോടെ’: ആൻഡമാനിൽ സെല്ലുലാര്‍ ജയിലിലെത്തി കങ്കണ

പോര്‍ട്ട് ബ്ലെയർ : ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച്‌ ബോളിവുഡ് നടി കങ്കണ റണാവത്ത്. പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിനായാണ് കങ്കണ ആന്‍ഡമാന്‍ ദ്വീപില്‍ എത്തിയത്. പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ വിനായക് ദാമോദര്‍ സവര്‍ക്കറെ തടവിലാക്കിയ സെല്‍ താരം സന്ദര്‍ശിച്ചു.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കങ്കണ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇതിന്റെ ചിത്രങ്ങളും കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചു.

 

‘ഇന്ന് ആന്‍ഡമാന്‍ ദ്വീപില്‍ എത്തിയ ഞാന്‍ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലിലെ കാലാപാനിയിലെ വീര്‍ സവര്‍ക്കറുടെ സെല്‍ സന്ദര്‍ശിച്ചു. കാലാപാനി, സെല്ലുലാര്‍ ജയില്‍, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ സവര്‍ക്കര്‍ കിടന്ന സെല്ലുകള്‍ കണ്ട് ഞാന്‍ നടുങ്ങിപ്പോയി. ജയിലില്‍ അദ്ദേഹം അനുഭവിച്ച കാര്യങ്ങള്‍ ഒരു നിമിഷം കണ്‍മുന്നില്‍ തെളിഞ്ഞെു. എല്ലാ ക്രൂരതകളെയും ചെറുത്തു നില്‍പ്പോടെയും നിശ്ചയദാര്‍ഢ്യത്തോടെയും അദ്ദേഹം നേരിട്ടു. അവര്‍ അദ്ദേഹത്തെ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും, അക്കാലത്ത് അവര്‍ അദ്ദേഹത്തെ കാലാപാനിയില്‍ പാര്‍പ്പിച്ചു അത് മാത്രമല്ല, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലക്കിട്ടു. കട്ടിയുള്ള ചുവരുകള്‍ കൊണ്ട് ഒരു ജയില്‍ ഉണ്ടാക്കി അതില്‍ അടച്ചു. എന്തൊരു ഭീരുക്കള്‍. !! അവര്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍ എന്താണ് പഠിപ്പിക്കുന്നത്.. ഞാന്‍ അദ്ദേഹത്തെ സെല്ലില്‍ ഇരുന്ന് ധ്യാനിച്ചു വീര്‍ സവര്‍ക്കര്‍ ജിയോട് നന്ദിയും അഗാധമായ ആദരവും അര്‍പ്പിച്ചു.’ കങ്കണ കുറിച്ചു.

വിനോദസഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്ന സെല്ലുലാര്‍ ജയിലിനുള്ളില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തേജസില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റായ ‘തേജസ് ഗില്‍’ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. തേജസിനെ കൂടാതെ ധക്കാഡ് ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ.

തലൈവിയാണ് കങ്കണയുടേതായി അടുത്തിടെ റിലീസായ ചിത്രം. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സമയത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എമര്‍ജന്‍സി, സീത എന്നിവയാണ് കങ്കണയുടെ പുതിയ പ്രൊജക്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button