FestivalInternationalLatest NewsNEWS

‘അജ്​യാല്‍’ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ ഏഴിന്: ഇത്തവണ 44 രാജ്യങ്ങളില്‍ നിന്നുള്ള 85 സിനിമകള്‍ പ്രദർശിപ്പിക്കും

ദോഹ : 44 രാജ്യങ്ങളില്‍ നിന്നുള്ള 85 സിനിമകളുമായി ഖത്തറിലെ പ്രധാന ചലച്ചിത്ര മേളയായ ‘അജ്​യാല്‍’ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ ഏഴിന്​ ആരംഭിക്കും. ദോഹ ഫിലിം ഇന്‍സ്​റ്റിറ്റ്യൂട്ട്​ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്‍റെ ഒമ്പതാമത് എഡിഷനാണ് നടക്കാൻ പോകുന്നത്. കതാറ വില്ലേജ് ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളിലായാണ് പ്രദര്‍ശനം നടക്കുക.

നവംബര്‍ ഏഴ്​ മുതല്‍ 13വരെ നടക്കുന്ന മേളയില്‍ 44 രാജ്യങ്ങളില്‍ നിന്നുള്ള 85 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന്​ സംഘാടകര്‍ അറിയിച്ചു. 31 ഫീച്ചര്‍ സിനിമകളും 54 ഹ്രസ്വ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടാവുക. ഇതില്‍ തന്നെ 22 എണ്ണം അറബ് സിനിമകളും 32 എണ്ണം വനിതാ സംവിധായകരുടെ സൃഷ്ടികളുമാണ്.

അകാദമി അവാര്‍ഡ്​ ജേതാവായ ഇറാനിയന്‍ സംവിധായകന്‍ അസ്​ഗര്‍ ഫര്‍ഹാദിയുടെ ‘എ ഹീറോ’ എന്ന സിനിമയാണ്​ ഇത്തവണത്തെ ഉദ്​ഘാടന പ്രദര്‍ശന ചിത്രം. 13 സിനിമകള്‍ ​ദോഹ ഫിലിം ഇന്‍സ്​റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിര്‍മ്മിച്ചതാണ്​. മെയ്​ഡ്​ ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ഇക്കുറി 10 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

കോവിഡ്​ പശ്​ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയും, നേരിട്ടും പ​ങ്കെടുക്കാനാവുന്ന രീതിയിലാണ്​ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കതാറ, സികാത്​ വാദി മിഷൈരിബ്​, ലുസൈല്‍, ദോഹ ഫെസ്​റ്റിവല്‍ സിറ്റിയിലെ വോക്​സ്​ സിനിമാസ്​ എന്നിവടങ്ങളിലായാണ് പ്രദര്‍ശനം. ‘മേളക്കുള്ള ടിക്കറ്റുകള്‍ ചൊവ്വാഴ്​ച മുതല്‍ ദോഹ ഫിലിം ഇന്‍സ്​റ്റിറ്റ്യൂട്ടിന്‍റെ വെബ്​സൈറ്റ്​ വഴി വില്‍പന ആരംഭിച്ചു. രണ്ടുവര്‍ഷത്തെ കോവിഡ്​ കാലത്തില്‍ നിന്നും ലോകം അതിജയിച്ചു വരുന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാവും ഈ വര്‍ഷത്തെ ‘അജ്​യാല്‍’- ഫെസ്​റ്റിവല്‍ ഡയറക്​ടര്‍ ഫാത്തിമ ഹസ്സന്‍ അല്‍ റിമൈഹി പറഞ്ഞു.

shortlink

Post Your Comments


Back to top button