CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പുലിമുരുകന് ശേഷം വൈശാഖിന്‍റെ മോഹന്‍ലാല്‍ ചിത്രം നവംബര്‍ 10ന്: നിർമ്മാണം ആന്റണി പെരുമ്പാവൂർ

കൊച്ചി: പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നവംബര്‍ 10ന് ആരംഭിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞ ചിത്രമായിരുന്നു പുലിമുരുകൻ.

പുലിമുരുകന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ പിന്നീട് അതു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നില്ല. സംവിധായകൻ വൈശാഖിന്‍റേതായി മറ്റു പല ചിത്രങ്ങളും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. എന്നാല്‍ വൈശാഖ് അടുത്തതായി സംവിധാനം ചെയ്യുന്നത് പുലിമുരുകൻ ടീമിന്റെ പുതിയ ചിത്രമാണ്.

മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കം: തിയറ്റർ ഉടമകളുടെ സംഘടനയിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു

പുലിമുരുകന്‍റെ തിരക്കഥാകൃത്തായ ഉദയ്‌കൃഷ്‌ണനാണ് ചിത്രത്തിന്റെ പുതിയ ചിത്രത്തിൻറെയും രചന നിർവ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ 10ന് എറണാകുളത്ത് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button