CinemaGeneralLatest NewsNationalNEWS

പുനീത് രാജ് കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

ബാംഗ്ലൂർ: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. അച്ഛന്‍ രാജ്കുമാറിന്റെ സമാധിക്ക് അരികിലായി കണ്‍ഠീരവ സ്റ്റുഡിയോയിയിലാണ് പുനീതിനും അന്ത്യ വിശ്രമം ഒരുക്കിയത്. പുലര്‍ച്ചെ നാലു മണിക്ക് കണ്ഠിരവ സ്റ്റേഡിയത്തിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു. അമേരിക്കയിലുള്ള മകള്‍ രാത്രി ബെംഗളുരുവില്‍ എത്തിയിരുന്നു.

നേരത്തെ, വിലാപയാത്രയായി 11കിലോമീറ്റര്‍ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയിരുന്നു. 7.30ന് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ആരാധകര്‍ ഒന്നടങ്കം എത്തുന്നത് ക്രമസമാധാന പ്രശ്‌നം ആകുമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് സംസ്‌കാര ചടങ്ങുകള്‍ പുലര്‍ച്ചെയിലേക്കു മാറ്റിയത്. അടുത്ത കുടുംബങ്ങള്‍ക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാര്‍, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button