GeneralLatest NewsNEWS

‘കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീർപ്പ്’: ജോജു ജോര്‍ജ്

കൊച്ചി: വാഹനം തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ വച്ച്‌ നടന്‍ ജോജു ജോര്‍ജ് . കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ അഡ്വ. രഞ്ജിത്ത് മാരാര്‍ നല്‍കിയത്.

കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, പരസ്യമായി പ്രസ്താവന നല്‍കാൻ അവര്‍ തയ്യാറാണെന്നും രഞ്ജിത്ത് മാരാര്‍ പറഞ്ഞു. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണമെന്നാണ് ആവശ്യം

ഒത്തുതീര്‍പ്പിന് ചില വ്യവസ്ഥകള്‍ ജോജു മുന്നോട്ട് വെച്ചിട്ടുണ്ട്. ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച വ്യക്തിപരമായ പരാമര്‍ശങ്ങൾ പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ജോജുവിനെതിരെ ഉയര്‍ത്തിയിരുന്ന സ്ത്രീകള്‍ക്കെതിരെ അസഭ്യം പറഞ്ഞു എന്നതുള്‍പ്പടെയുള്ള ഗുരുതരമായ പരാതികൾ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നുമാണ് ജോജുവിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ ഒത്തുതീര്‍പ്പിനെ കുറിച്ച് ആലോചിക്കാമെന്നാണ് ജോജുവിന്റെ നിലപാടെന്നാണ് ജോജുവിന്റെ അഭിഭാഷകന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button