BollywoodGeneralLatest NewsNEWS

‘അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാര്യയും അമ്മയുമാവും’: പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി കങ്കണ

കഴിഞ്ഞ ദിവസമാണ് കങ്കണയ്ക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചത്

മുംബൈ :അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ജീവിതത്തില്‍ വരുന്ന മാറ്റം വെളിപ്പെടുത്തി നടി കങ്കണ റണാവത്‌. താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും നടി പറഞ്ഞു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഈ പ്രതികരണം.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ എവിടെ എത്തുമെന്ന് കരുതുന്നെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.’തീര്‍ച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ട്. അഞ്ച് വര്‍ഷത്തിനപ്പുറം ഞാന്‍ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായും’- കങ്കണ പറഞ്ഞു.

Read Also  :  രാജ്യാന്തര പുരസ്‌കാരം നേടി എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ

കഴിഞ്ഞ ദിവസമാണ് കങ്കണയ്ക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചത്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ റിലീസായ പുതിയ ചിത്രം. ധക്കഡ്, തേജസ് എന്നീ ചിത്രങ്ങളാണ് കങ്കണയുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button