GeneralLatest NewsMollywoodNEWS

ഇത്രയും ആദ്യരാത്രി കുളമായ വേറെ ഒരു നടൻ ഉണ്ടാകില്ല: കാമുകിയെ സ്വന്തമാക്കിയിട്ടും ജയറാമിന് സംഭവിച്ചത്

വീട്ടുകാരിൽ നിന്നും സ്വന്തം വിവാഹം മറച്ചുപിടിച്ച് ഒടുവിൽ അവരുടെ മുൻപിൽ വച്ച് തന്നെ തരികിട ഒപ്പിച്ച് കാമുകിയെ വിവാഹം ചെയ്ത നായകനാണ് ചക്കിക്കൊത്ത ചങ്കരനിലെ പ്രദീപ്

കുടുംബ പ്രേക്ഷകരുടെ പ്രിയനടനാണ് ജയറാം. താരത്തിന്റെ വിവാഹ രംഗങ്ങൾ പ്രേക്ഷകരിൽ എന്നും ചിരിയുണർത്തുന്നതാണ്. മലയാള സിനിമയിൽ മറ്റൊരു നടനും ഇല്ലാത്ത ഒരു പ്രത്യേകത ജയറാമിന്റെ ആദ്യരാത്രി രംഗങ്ങൾക്കുണ്ട്. മിക്ക ചിത്രത്തിലും ജയറാമിന്റെ ആദ്യരാത്രി കുളമായിട്ടുണ്ട്. അത്തരം ചില ചിത്രങ്ങളിലെ രംഗങ്ങൾ കോർത്തിണക്കി കൊണ്ട് തയാറാക്കിയ ട്രോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധനേടുന്നു.

‘ചക്കിക്കൊത്ത ചങ്കരൻ’, ‘മേലേപ്പറമ്പിൽ ആൺവീട്’, ‘മിന്നാമിനുങ്ങിനും മിന്നുകെട്ട്’, ‘വൺ മാൻ ഷോ’, ‘സ്വയംവരപ്പന്തൽ’, മൈ ബിഗ് ഫാദർ, ഫ്രണ്ട്സ്, ബന്ധുക്കൾ ശത്രുക്കൾ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കടിഞ്ഞൂൽ കല്യാണം എന്ന് തുടങ്ങി ഒരുപിടി ചിത്രങ്ങൾ നോക്കിയാൽ അവയിൽ എല്ലാം ആദ്യരാത്രി കുളമായ നായകനെ കാണാം.

READ ALSO: ‘അഭിനയജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല’: വിജയരാഘവൻ

വീട്ടുകാരിൽ നിന്നും സ്വന്തം വിവാഹം മറച്ചുപിടിച്ച് ഒടുവിൽ അവരുടെ മുൻപിൽ വച്ച് തന്നെ തരികിട ഒപ്പിച്ച് കാമുകിയെ വിവാഹം ചെയ്ത നായകനാണ് ചക്കിക്കൊത്ത ചങ്കരനിലെ പ്രദീപ്. വിവാഹത്തിന് ശേഷം രാത്രിയിൽ ഹോട്ടൽ മുറിയിൽ ആദ്യരാത്രി ചിലവിടാൻ തീരുമാനിക്കുന്ന പ്രദീപിനും ഭാര്യക്കും പോലീസ് ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരുന്നു. സ്ഥിരം റെയ്ഡ് നടക്കുന്ന ഹോട്ടലിൽ അക്കാര്യം മനസ്സിലാവാതെ മുറിയെടുത്ത ദമ്പതികൾ ഒടുവിൽ പോലീസിനെ കാര്യംപറഞ്ഞു മനസ്സിലാക്കാൻ വളരെയേറെ ബുദ്ധിമുട്ടുണ്ട്.

‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന സിനിമയിൽ തമിഴ്നാട്ടിൽ നിന്നും വിവാഹം ചെയ്ത ഭാര്യ പവിഴത്തെ സ്വന്തം വീട്ടിലെ വീട്ടുജോലിക്കാരിയായി കൊണ്ടുവരുന്ന ഹരികൃഷ്ണനായി ജയറാം തകർത്തഭിനയിച്ചു. തന്റെ ശാന്തിമുഹൂർത്തം എന്ന ആദ്യരാത്രി തൊഴുത്തിൽ ചിലവിടാൻ തീരുമാനിക്കുന്ന നായകന് പറ്റുന്ന അമളി ഇന്നും പ്രേക്ഷകരുടെ ഇഷ്ട രംഗങ്ങളിൽ ഒന്ന് തന്നെയാണ്.

കോളേജ് കാലത്തെ ശത്രുവിനെ ഭാര്യയായി ലഭിച്ച നായകൻ നേരിടുന്ന വയ്യാവേലിയാണ് ‘മിന്നാമിനുങ്ങിനും മിന്നുകെട്ട്’ സിനിമയിൽ. ‘വൺ മാൻ ഷോയിലെ’ അഡ്വക്കേറ്റ് ജയകൃഷ്ണൻ,
ഭാര്യ പ്രിയയുടെ മനോനില തെറ്റിയുള്ള പെരുമാറ്റത്തിലൂടെ എന്തുചെയ്യണമെന്ന് അറിയാത്ത ‘സ്വയംവരപ്പന്തലിലെ’ ദീപക്ക് തുടങ്ങിയ കഥാപാത്രങ്ങൾക്കും കുളമായ ആദ്യരാത്രിയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button